ന്യൂഡല്‍ഹി: തിരിച്ചടവ് കാലാവധി പൂര്‍ത്തിയാവും മുന്‍പ് ഫ്ളോട്ടിംഗ് നിരക്കിലുള്ള വ്യക്തിഗത വായ്പകള്‍ക്ക് ഫോര്‍ക്ലോഷര്‍ചാര്‍ജ് ഒഴിവാക്കിയ നടപടി സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ക്കും ബാധകമാക്കി. നേരത്തെ കാലാവധി തീരും മുന്‍പ് വായ്പ തിരിച്ചടച്ചാല്‍ ഫോര്‍ ക്ളോഷര്‍ ചാര്‍ജ് എന്ന പേരില്‍ അധിക തുക ബാങ്കുകള്‍ ഈടാക്കുമായിരുന്നു. നിലവിലുള്ള ചട്ട പ്രകാരം ഫ്ളോട്ടിംഗ് നിരക്കിലുള്ള വായ്പ തിരിച്ചടയ്ക്കുമ്പോള്‍ വ്യക്തികള്‍ ഫോര്‍ക്ലോഷര്‍ചാര്‍ജ് നല്‍കേണ്ടതില്ല. ഇതാണ് സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ക്കും ബാധകമാക്കുന്നത്. നിശ്ചിത കാലാവധി പൂര്ത്തിയാകുംമുന്പ് വായ്പ തിരിച്ചടച്ച് ബാധ്യത ഒഴിവാക്കാന്‍ ഇനി മേല്‍ കഴിയും. എന്നാല്‍ ഫ്ളോട്ടിംഗ് നിരക്കില്‍ എടുക്കുന്ന വായ്പകള്‍ക്ക് മാത്രമേ ഇതു ബാധകമാകൂ. ഇത് സംബന്ധിച്ച് കരടുവിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: