തിരുവനന്തപുരം: മദ്യപാന വീഡിയോ പുറത്തായതിനെ തുടര്‍ന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും സെക്രട്ടേറിയറ്റ് അംഗത്തെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കി. രണ്ട് പേരെയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് നന്ദന് മധുസൂദനനും സെക്രട്ടേറിയറ്റ് അംഗം സഞ്ജയ് സുരേഷിനും എതിരെയാണ് നടപടി. സഞ്ജയ് എസ്എഫ്ഐ വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി കൂടിയാണ്.
എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.പ്രമുഖ സിപിഎം നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
തിരുവനന്തപുരം: മദ്യപാന വീഡിയോ പുറത്തായതിനെ തുടര്‍ന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും സെക്രട്ടേറിയറ്റ് അംഗത്തെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കി. രണ്ട് പേരെയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് നന്ദന് മധുസൂദനനും സെക്രട്ടേറിയറ്റ് അംഗം സഞ്ജയ് സുരേഷിനും എതിരെയാണ് നടപടി. സഞ്ജയ് എസ്എഫ്ഐ വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി കൂടിയാണ്.ജില്ലാ പ്രസിഡന്റിന്റെ ചുമതല ജയകൃഷ്ണന് നല്കി.
എസ്എഫ്ഐയുടെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.പ്രമുഖ സിപിഎം നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഹോട്ടല്‍ മുറിയിലെ മദ്യപാന ദൃശ്യങ്ങളാണ് പുറത്തു വന്നത്.ഹോട്ടല്‍ മുറിയില്‍ മദ്യക്കുപ്പിയുമായി എസ്എഫ്ഐ നേതാക്കളായ നന്ദനും സഞ്ജയും നില്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോളേജ് യൂണിയന് തെരഞ്ഞെടുപ്പിലടക്കം വിഷയം തിരിച്ചടിയായി എന്ന് വിലയിരുത്തിയാണ് പാര്‍ട്ടിയുടെ നടപടി. സംഘടനയിലെ വിഭാഗീയതയുടെ ഭാഗമായാണ് ദൃശ്യം പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: