തിരുവനന്തപുരം: സംസ്ഥാന സർക്കാർ അടുത്ത വർഷം നൽകുന്ന പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും പട്ടിക പ്രഖ്യാപിച്ചു. അടുത്ത വർഷത്തെ പ്രധാനപ്പെട്ട അഞ്ച് അവധി ദിനങ്ങൾ ഞായറാഴ്ചയാണ്. റിപ്പബ്ലിക് ദിനം, മുഹറം, നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങളാണ് ഞായാറാഴ്ച വരുന്നത്.
ഓണം ഉൾപ്പെടെ ആറു അവധികളുമായി സെപ്റ്റംബറാണ് ഏറ്റവും കൂടുതൽ അവധികൾ ഉള്ള മാസം. അതേസമയം, ഗാന്ധി ജയന്തിയും, വിജയ ദശമിയും ഒരു ദിവസമാണ്. കൂടാതെ ഡോ. ബി.ആർ അംബേദ്കർ ജയന്തിയും, വിഷുവും ഒരു ദിവസമാണ്.
2025 ലെ പ്രധാന അവധി ദിവസങ്ങള്‍
ജനുവരി: മന്നം ജയന്തി: ജനുവരി- 2 — വ്യാഴം
റിപ്പബ്ലിക് ദിനം: ജനുവരി- 26 — ഞായര്‍
ഫെബ്രുവരി: ശിവരാത്രി: ഫെബ്രുവരി — 26 — ബുധന്‍
മാര്‍ച്ച്: ഈദ്-ഉല്-ഫിത്തര്‍: മാര്‍ച്ച് — 31 — തിങ്കള്‍
ഏപ്രില്‍
ഏപ്രില്‍ ‑14 — തിങ്കള്‍വിഷു/ ബി.ആര് അംബേദ്കര്‍ ജയന്തി,
പെസഹ വ്യാഴം- 17 — വ്യാഴം,
ദുഃഖ വെള്ളി- 18- ,
ഈസ്റ്റര്‍ — 20- ഞായര്‍
മേയ്: മേയ് ദിനം: 01 — വ്യാഴം
ജൂണ്‍: ബക്രീദ്: 06 — വെള്ളി
ജൂലൈ
മുഹറം: 06- ഞായര്‍
കര്‍ക്കടക വാവ്: 24 — വ്യാഴം
ഓഗസ്റ്റ്
സ്വാതന്ത്ര്യ ദിനം:15- വെള്ളി
അയ്യങ്കാളി ജയന്തി: 28- വ്യാഴം
സെപ്റ്റംബര്‍
ഒന്നാം ഓണം: 04 — വ്യാഴം
തിരുവോണം: 05 — വെള്ളി
മൂന്നാം ഓണം: 06 — ശനി
നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി: 07 — ഞായര്‍
ശ്രീകൃഷ്ണ ജയന്തി: 14 — ഞായര്‍
ശ്രീനാരായണഗുരു സമാധി: 21- ഞായര്‍
ഒക്ടോബര്‍
മഹാനവമി: 01 — ബുധന്‍
ഗാന്ധി ജയന്തി/വിജയ ദശമി: 02 — വ്യാഴം
ദീപാവലി: 20 — തിങ്കള്‍
ഡിസംബര്‍
ക്രിസ്മസ് : 25 — വ്യാഴം
നിയന്ത്രിത അവധി
മൂന്ന് നിയന്ത്രിത അവധിയും 2025 ലുണ്ട്. ഏപ്രിൽ 3 ചൊവ്വ അയ്യാ വൈകുണ്ഠസ്വാമി ജയന്തി ദിനത്തിനാണ്. ആവണി അവിട്ടത്തിന് ഓഗസ്റ്റ് 9 ശനിയാഴ്ചയും വിശ്വകർമ്മ ദിനത്തിന് സെപ്തംബർ 17 ബുധനും നിയന്ത്രിത അവധി ലഭിക്കും.
നെഗോഷ്യബില്‍ ഇന്‍സ്ട്രുമെന്റ് അനുസരിച്ചുള്ള അവധി ദിവസങ്ങള്‍
ഫെബ്രുവരി 20ശിവരാത്രി, ഈദുല്‍ ഫിത്ര്, ഏപ്രില്‍ 14- വിഷു, അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 18- ദുഃഖവെള്ളി, മേയ് 1 — മേയ് ദിനം, ജൂണ്‍ ആറ് — ബക്രീദ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, സെപ്റ്റംബര്‍ 4- ഒന്നാം ഓണം, സെപ്റ്റംബര്‍ 5 — തിരുവോണം, നബിദിനം. ഒക്ടോബര്‍ 1 മഹാനവമി, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, വിജയദശമി, ഒക്ടോബര്‍ 20 ദീപാവലി, ഡിസംബര്‍ 25 ക്രിസ്മസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: