കൊച്ചി : ഓം പ്രകാശ് ആരാണെന്ന് പോലും തനിക്ക് അറിയില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. ഓം പ്രകാശിനെ കണ്ട ഓര്‍മ പോലുമില്ല.
തന്റെ പേരില്‍ വാര്‍ത്ത വന്ന ശേഷം ഓംപ്രകാശ് ആരാണെന്ന് ഗൂഗിള്‍ ചെയ്താണ് മനസിലാക്കിയത്. ഹോട്ടല്‍ മുറിയില്‍ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും നടി പറഞ്ഞു.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. തന്റെ പേരിലുള്ള വാര്‍ത്തകള്‍ കാണുന്നുണ്ടെന്നും അതൊന്നും ശരിയായ വാര്‍ത്തകള്‍ അല്ലെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു. പൊലീസ് അന്വേഷിക്കുന്നുണ്ട്. സത്യം പുറത്ത് വരുമെന്നും നടി പറഞ്ഞു.
ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് നടി ഹാജരായത്. നടന്‍ സാബു മോനും പ്രയാഗയ്‌ക്കൊപ്പം എസിപി ഓഫീസിലെത്തി. പ്രയാഗയ്‌ക്ക് നിയമ സഹായം ചെയ്യാനാണ് എത്തിയതെന്ന് സാബു മോന്‍ പ്രതികരിച്ചു.
നടന്‍ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യലും പൂര്‍ത്തിയായി. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസി എസിപി ഓഫീസില്‍ നിന്ന് മടങ്ങി. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ഗുണ്ടാനേതാവ് ഓം പ്രകാശിനെ നേരിട്ട് അറിയില്ലെന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: