തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ കോണ്‍ഗ്രസ് വോട്ട് ആര്‍ക്കുപോയെന്നതിനെക്കുറിച്ച് സഭയില്‍ വിരുദ്ധ അഭിപ്രായങ്ങളുമായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. പൂരം നടത്തിപ്പ് അലങ്കോലമായ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അവതരിപ്പിച്ച അടിയന്തരപ്രമേയ ചര്‍ച്ചയിലായിരുന്നു കൗതുകകരമായ വെളിപ്പെടുത്തല്‍.
തൃശൂര്‍ പൂരപ്പറമ്പില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ രക്ഷകനായി ആക്ഷന്‍ ഹീറോയുടെ പരിവേഷത്തില്‍ സുരേഷ്‌ഗോപി എത്തിയെന്നും ഇതോടെ വിശ്വാസികളായ കോണ്‍ഗ്രസുകാരുടെ വോട്ട് സുരേഷ്‌ഗോപിക്ക് പോയെന്നുമാണ് തിരുവഞ്ചൂരിന്റെ വെളിപ്പെടുത്തല്‍.
ഞങ്ങള്‍ക്ക് വോട്ടു കുറയും. കാരണം ഞങ്ങളുടെ ആളുകള്‍ പൂരസ്‌നേഹികളാണ്. ദൈവവിശ്വാസികളാണ്. പൂരം കലക്കിയതില്‍ വിഷമമുള്ളവരാണ്. പൂരം കലക്കിയതില്‍ വിഷമമുള്ളപ്പോള്‍ പൂരത്തെ രക്ഷിക്കാന്‍ വന്ന ഹീറോ എന്നുള്ള നിലയില്‍ സുരേഷ്‌ഗോപിക്ക് സ്ഥാനമുണ്ടാക്കിക്കൊടുത്തത് ഇടതുപക്ഷമാണെന്നും എന്നാല്‍ തനിക്ക് സുരേഷ്‌ഗോപിയെക്കുറിച്ച് വ്യക്തിപരമായ ആക്ഷേപമൊന്നുമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കോണ്‍ഗ്രസിന് കിട്ടേണ്ട കുറച്ച് വോട്ട് പോയിട്ടുണ്ടെന്നും അതില്‍ ഭൂരിഭാഗവും സുനില്‍കമാറിനാണ് കിട്ടയതെന്നുമാണ് വി.ഡി. സതീശന്‍ പറഞ്ഞത്. ബിജെപി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന മൈനോറിറ്റി വോട്ടുകള്‍ സുനില്‍കുമാറിന് പോയി. മുരളീധരനേക്കാള്‍ സാധ്യത സുനില്‍കുമാറിനാണെന്ന് മനസിലാക്കിയതിനാലാണ് കോണ്‍ഗ്രസിലെ മൈനോറിറ്റി വോട്ടുകള്‍ സുനില്‍കുമാറിന് നല്‍കിയതെന്നും എന്നാല്‍ സിപിഎമ്മിന്റെ വോട്ട് സുരേഷ്‌ഗോപിക്കു കിട്ടിയതിനാലാണ് സുനില്‍കുമാര്‍ തോറ്റതെന്നുമാണ് വി.ഡി. സതീശന്റെ ന്യായീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: