ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള ബിസിനസ്സ് മേധാവിയും,ദയയുള്ള മനസിനുടമയും, അസാധാരണ മനുഷ്യനുമായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിൽ കുറിച്ചു. വിനയവും ദയയും നമ്മുടെ സമൂഹത്തെ മെച്ചപ്പെടുത്താനുള്ള അചഞ്ചലമായ പ്രതിബദ്ധതയും കാരണമാണ് അദ്ദേഹം നിരവധി ആളുകൾക്കിടയിൽ സ്ഥാനം നേടിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ട് ദിവസം മുൻപാണ് 86 കാരനായ ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള ബിസിനസ്സ് മേധാവിയും,ദയയുള്ള മനസിനുടമയും, അസാധാരണ മനുഷ്യനുമായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിൽ കുറിച്ചു. വിനയവും ദയയും നമ്മുടെ സമൂഹത്തെ മെച്ചപ്പെടുത്താനുള്ള അചഞ്ചലമായ പ്രതിബദ്ധതയും കാരണമാണ് അദ്ദേഹം നിരവധി ആളുകൾക്കിടയിൽ സ്ഥാനം നേടിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ട് ദിവസം മുൻപാണ് ടാറ്റയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.86 കാരനായ രത്തൻ ടാറ്റ 1937 ഡിസംബർ 28 നാണ് ജനിച്ചത്. വിദേശപഠനത്തിന് ശേഷം രത്തൻ ടാറ്റ ആദ്യം ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ ഇൻഡസ്ട്രീസിൽ അസിസ്റ്റൻ്റായി ജോലിയിൽ പ്രവേശിച്ചു. ടാറ്റ ഗ്രുപ്പിന്റെ വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്ക് വില മതിക്കാനാകാത്തതാണ്.
2008-ൽ രത്തൻ ടാറ്റയെ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: