ന്യൂദൽഹി : പുതുച്ചേരിയിൽ നിന്നും തമിഴ്നാട് ഹിസ്ബ്-ഉത്-തഹ്രീർ (എച്ച് യുടി) തീവ്രവാദ സംഘടനയിലെ പ്രധാന അംഗത്തെ എൻഐഎ അറസ്റ്റ് ചെയ്തു. രാജ്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ച് വിഘടനവാദവും തീവ്രവാദവും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
സംഘടനയുടെ നകിബ് അല്ലെങ്കിൽ സംസ്ഥാന അമീർ ആയ ഫൈസുൽ റഹ്മാനെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട്ഇപ്പോൾ എൻഐഎ കസ്റ്റഡിയിലുള്ള ഏഴാം പ്രതിയാണ് ഹമീദ് ഹുസൈൻ.
ഹമീദ് ഹുസൈനും മറ്റ് പ്രതികളും ചേർന്ന് തീവ്രവാദ സംഘടനയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിലൂടെ ഭീകരവാദവും വിഘടനവാദവും പ്രചരിപ്പിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് കേസെന്ന് എൻഐഎ വക്താവ് പറഞ്ഞു. വിഘടനവാദം പ്രചരിപ്പിക്കുന്നതിലും കശ്മീരിനെ മോചിപ്പിക്കാൻ പാകിസ്ഥാനിൽ നിന്ന് സൈനിക സഹായം തേടുന്നതിലും റഹ്മാൻ സംഘത്തിലെ മറ്റ് അറസ്റ്റിലായവരുമായി സജീവമായി ഇടപെട്ടിരുന്നുവെന്ന് ഏജൻസി ആരോപിച്ചു.
ജിഹാദ് പ്രവർത്തനങ്ങൾ നടത്തി ഇന്ത്യൻ സർക്കാരിനെ അട്ടിമറിച്ച് ഖിലാഫത്ത് സ്ഥാപിക്കുക എന്നതായിരുന്നു ഗൂഢാലോചനയുടെ ഗൂഢലക്ഷ്യമെന്ന് വക്താവ് പറഞ്ഞു. റഹ്മാനും മറ്റുള്ളവരും സോഷ്യൽ മീഡിയ ഉപയോഗിച്ച് വോട്ടിംഗിനെതിരെ പ്രചാരണം നടത്തുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയയെ ഇയാൾ ഹറാം എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്നും എൻഐഎ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടാതെ അറസ്റ്റിലായ അംഗങ്ങൾ അക്രമ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയായിരുന്നു. പ്രതികൾ പ്രത്യയശാസ്ത്രം നിരവധി ഗ്രൂപ്പുകൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി നിരവധി രഹസ്യ യോഗങ്ങൾ നടത്തിയിരുന്നുവെന്നും തമിഴ്നാട്ടിലുടനീളം പ്രചാരണങ്ങൾ നടത്തിയിരുന്നുവെന്നും എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.
2024 ജൂലൈയിൽ ചെന്നൈ പോലീസിൽ നിന്നാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: