ആലപ്പുഴ: ഓട്ടം കഴിഞ്ഞ് രാത്രി നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍ നിന്നും ഡീസല്‍ മോഷ്ടിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം നൂറനാട് പൊലീസിന് പരാതിനല്‍കി.
താമരക്കുളം നെടിയാണിക്കല്‍ ക്ഷേത്രത്തിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന അഫ്സാന മോള് എന്ന് പേരുള്ള രണ്ട് ബസുകളില്‍ നിന്നാണ് ഡീസല്‍ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 ഓടെ ആണ് മോഷണം നടന്നത്.
അടുത്ത ദിവസം ഓടാന്‍ ഫുള്‍ ടാങ്ക് ഡീസല്‍ നിറച്ചിരുന്നു. എന്നാല്‍ ഓട്ടം തുടങ്ങി അധിക ദൂരം എത്തും മുമ്പ് ബസ് നിന്നതോടെയാണ് ഡീസല്‍ ടാങ്ക് കാലിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വാഗണ്‍ ആര് കാര്‍ ബസിന് സമീപം നിര്‍ത്തിയ ശേഷം കാറില്‍ വന്ന ആള് കന്നാസില്‍ ഡീസല്‍ പകര്‍ന്ന് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.
പരാതിയില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: