ശ്രീനഗര്‍ :ജമ്മു കശ്മീരില്‍ മുസ്ലിം ഭൂരിപക്ഷമണ്ഡലമായ കിഷ്ത്വാര്‍ ബിജെപിയ്ക്ക് വേണ്ടി പിടിച്ചെടുത്ത ഷാഗുണ്‍ പരിഹാര്‍ എന്ന 29 കാരിയ്ക്ക് എല്ലാ കുടുംബങ്ങളിലും ശാന്തി പുലരണമെന്നാണ് മോഹം. “എനിക്ക് തീവ്രവാദത്തിന്റെ പേരില്‍ അച്ഛനെ നഷ്ടപ്പെട്ടു. അമ്മാവനെ നഷ്ടപ്പെട്ടു. സുരക്ഷയുടെ ഭീഷണി ഉള്ളതിനാല്‍ പല കുടുംബങ്ങളിലും ആളൊഴിഞ്ഞ അവസ്ഥയാണ്. കുട്ടികള്‍ക്ക് അച്ഛന്മാരെ വേണം. എല്ലാ വീടുകളും സന്തോഷത്തോെടെ ഇരിയ്ക്കണം. സമാധാനത്തോടെ ഇരിയ്ക്കണം.” – എംഎല്‍എ എന്ന നിലയ്ക്ക് എന്താണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് ഷാഗുണ്‍ പരിഹാര്‍ നല്കിയ മറുപടിയാണിത്.
എംഎല്‍എ ആയി ജയിച്ച ശേഷം എന്തു ചെയ്യാനാണ് മോഹമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഷാഗുണ്‍ പരിഹാറിന്റെ മറുപടി:
BJP's Shagun Parihar Wins by 500+ votes from muslim dominated Kishtwar, J&K.
Father and Uncle were killed by terrorists for raising voice against terrorism.
NC workers heckled her, NC & PDP workers threatened to kill her, but fearless girl did not give up. Salute Warrior 🫡 pic.twitter.com/siKVT7sXfv
— Megh Updates 🚨™ (@MeghUpdates) October 8, 2024
അച്ഛന് അജീത് പരിഹാറിനെയും അമ്മാവന് അനില്‍ പരിഹാറിനെയും ഹിസ്ബുള്‍ തീവ്രവാദികള്‍ വെടിവെച്ച് കൊല്ലുമ്പോള്‍ ഒരിയ്ക്കലും രാഷ്ട്രീയം ഷാഗുണ്‍ പരിഹാര്‍ തന്റെ ജീവിതപ്പാതയാകുമെന്ന് കരുതിയതല്ല. അന്ന് ഇലക്ട്രോണിക്സില് ഡോക്ടറേറ്റ് നേടാന്‍ പഠിക്കുകയായിരുന്നു ഷാഗുണ്‍ പരിഹാര്‍ എന്ന നിഷ്കളങ്കയായ പെണ്‍കുട്ടി. അച്ഛനും അമ്മാവനും അവരുടെ കുടുംബത്തിലെ എല്ലാമായിരുന്നു. മുതിര്‍ന്ന ബിജെപി നേതാക്കളായിരുന്നു ഇരുവരും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 2018 നവമ്പര്‍ ഒന്നിനാണ് ഇവരെ ഹിസ്ബുള്‍ തീവ്രവാദികള്‍ തോക്കിനിരയാക്കിയത്. ഇതില്‍ ഷാഗുണിന്റെ കുുടുംബവും അമ്മയുടെ കുടുംബവും അവരുടെ മറ്റ് ബന്ധുവീടുകളും ഉലഞ്ഞു.
കിഷ്ത്വാറില്‍ വിജയിച്ച ശേഷം ഷാഗുണ്‍ പരിഹാര്‍ എക്സില്‍ പങ്കുവെച്ച സന്ദേശം
I am deeply grateful to the people and party workers of kishtwar Assembly Constituency for their resounding support and confidence in the assembly election. Your trust has humbled me and I am honored to serve.
Thank You Kishtwar !
Bharat Mata Ki Jay! 🇮🇳🇮🇳 pic.twitter.com/dluriW0d4O
— ShagunPariharBjp (@ShagunParihar_) October 9, 2024
അമ്മാവന് അനില്‍ പരിഹാല് കിഷ്ത്വാറിലെ മുസ്ലിങ്ങളുടെ പിന്തുണയും ആര്ജ്ജിച്ചിരുന്ന നേതാവാണ്. ഇവിടെ 74 ശതമാനം മുസ്ലിങ്ങളുള്ള മണ്ഡലമാണ്. ഈ മുസ്ലിം വോട്ടുകള്‍ കൂടി ഉന്നം വെച്ചാണ് ബിജെപി ഷാഗുണ്‍ പരിഹാറിനെ കിഷ്ത്വാറില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ബിജെപിയുടെ ആ നീക്കം വിജയിച്ചു. കിഷ്ത്വാര്‍ മണ്ഡലം നാഷണല്‍ കോണ്‍ഫറന്‍സിന്റെ കോട്ടയായിരുന്നു. എന്നാല്‍ 2014ല്‍ ബിജെപി ആദ്യമായി ആ സീറ്റ് പിടിച്ചെടുത്തു. ഇപ്പോഴിതാ പത്ത് വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി ശക്തനായ സാജിദ് അഹമ്മദ് കിച്ച് ലൂവിനെ 521 വോട്ടുകള്‍ക്കാണ് ഷാഗുണ്‍ പരിഹാര്‍ വീഴ്ത്തിയത്.
പക്ഷെ ഷാഗുണ്‍ പരിഹാറിന്റെ പാത പൂക്കള്‍ വിരിച്ച ഒന്നായിരിക്കില്ല എന്നുറപ്പ്. വോട്ടെടുപ്പിന് തന്നെ ഷാഗുണ്‍ പരിഹാറിനെ ചിലര്‍ പോളിംഗ് ബൂത്തിന് മുന്പില് വെച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. കൂട്ടത്തോടെ വോട്ടുചെയ്യാന്‍ എത്തിയ അക്രമിസംഘത്തെ ചോദ്യം ചെയ്തതിനായിരുന്നു ഷാഗുണ്‍ പരിഹാറിനെ കയ്യേറ്റം ചെയ്തത്.
എങ്കിലും മുസ്ലിങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ച് എല്ലാവീടുകളിലും സമാധാനം പുലരാനായി ജീവന് പോലും നല്കാന് ഒരുങ്ങിയിറങ്ങിയ ഈ പെണ്‍കുട്ടി കശ്മീരിലെ തീവ്രവാദത്തിന് ഭാവിപരിഹാരമായി ബിജെപി ചൂണ്ടിക്കാണിക്കുന്ന വ്യക്തിയാണ്. ഷാഗുണിന് രാഷ്ട്രീയം ഒരു ദൗത്യമാണ്. അവരുടെ അച്ഛനും അമ്മാവനും ആഗ്രഹിച്ചിത് പൂര്‍ത്തിയാക്കാനുള്ള ദൗത്യം കിഷ്ത്വാറിലെ എല്ലാ വീടുകളിലും ശാന്തിയും സുരക്ഷയും കൊണ്ടുവരിക എന്ന ദൗത്യം. .
വര്‍ഷങ്ങളായി തീവ്രവാദം പിടിമുറുക്കിയ മണ്ഡലമാണ് കിഷ്ത്വാര്‍. പക്ഷെ ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് ആദ്യമായി വിജയക്കൊടി നാട്ടുക എന്നതിനര്‍ത്ഥം. വോട്ടര്‍മാരുടെ മനസ്സില്‍ തീവ്രവാദത്തിന് മേല്‍ക്കൈ ഇല്ലെന്നതാണെന്ന് ഷാഗുണ്‍ വിശ്വസിക്കുന്നത്. ഇത് തന്നെയാണ് ഷാഗുണിന്റെ ഭാവി പ്രതീക്ഷ. ഒരു ദുരന്തത്തില്‍ നിന്നും ചിറകടിച്ചുയര്‍ന്ന നേതാവ്. അതാണ് ഷാഗുണ്‍. അവര്‍ പ്രതീക്ഷയുടെ വിളക്കുമാടമാണ്. ഇലക്ട്രികല്‍ പവര്‍ സിസ്റ്റംസിലാണ് എംടെക്. ഐകെ ഗുജ്റാള്‍ പഞ്ചാബ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എംടെക് എടുത്തത്. ഇപ്പോള്‍ പിഎച്ച്ഡി പഠനം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: