തിരുവനന്തപുരം: നാലുവര്‍ഷ ബിരുദ കോഴ്സിനെപ്പറ്റി ഒരാശങ്കയും ആര്‍ക്കും വേണ്ടെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു. പൊതുസമൂഹത്തില്‍ ഇതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയര്‍ത്തുന്നത് ആശാസ്യമല്ലെന്നും പ്രൊഫ. ആബിദ് ഹുസൈന്റെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയില്‍ മന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാട്ടി.
ദേശീയ-അന്തര്‍ദേശീയ ഗുണനിലവാര പരിശോധനകളിലെല്ലാം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സര്‍വ്വകലാശാലകളുടെയും കലാലയങ്ങളുടെയും നേട്ടങ്ങളെ വര്‍ദ്ധിപ്പിക്കുന്നതാവും നാലുവര്‍ഷ ബിരുദ പദ്ധതി. എല്ലാ സര്‍വ്വകലാശാലകളിലും കലാലയങ്ങളിലും Skill Development & Career Counselling Centres എന്ന സവിശേഷ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് നടപടികളായി വരികയാണ്. ഈ കേന്ദ്രങ്ങളില്‍ സ്കില്‍ നല്‍കാനും ഇന്റേണ്‍ഷിപ്പ് നല്‍കാനും കഴിവുള്ള സ്ഥാപനങ്ങളെ എംപാനല്‍ ചെയ്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ തന്നെ കീഴിലുള്ള അസാപ്, കെയ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ നല്ല നിലയില്‍ സ്കില്‍ എന്‍ഹാന്‍സ് മെന്റുമായി ബന്ധപ്പെട്ട് കലാലയങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അതുപോലെ കണക്ട് കരിയര്‍ ടു ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി അഞ്ഞൂറോളം ഐഇഡിഎസുകള്‍ ഇതിനകം ഡവലപ് ചെയ്യാന്‍ സാധിച്ചു. അത് എല്ലാ കലാലയങ്ങളിലും വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: