ചിക്കോഗാ: അസോസിയേഷന് ഓഫ് ഓള് കേരള മെഡിക്കല്‍ ഗ്രാജ്യുവേറ്റ്സ് (എകെഎംജി) കാലിഫോര്‍ണിയ ചാപ്റ്റര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവിധ തെറപ്പികള്ക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10,000 ഡോളര്‍ (8,39,300 രൂപ) സംഭാവന ചെയ്തു. മെഡിക്കല്‍ കോളേജില്‍ ശിശുരോഗ വിഭാഗം സംഘടിപ്പിച്ച ലോക സെ റിബ്രല്‍ പാള്‍സി ദിനാചരണം ചടങ്ങില്‍ എകെഎംജി മുന്‍ പ്രസിഡന്റും ശിശുരോഗവിദഗ്ദയുമായ ഡോ സിന്ധുപിള്ള ചെക്ക് കൈമാറി. റീജണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററിന് (ആര്.ഇ.ഐ.സി.) ഉപകരണം വാങ്ങാനാണ് ധനസഹായം.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി ഉദ്ഘാടനം ചെയ്തു.ഡോ. ഒ. ജോസ്, ഡോ. സി.വി. ഷാജി, ഡോ. ആര്. രാകേഷ്, ഡോ. എ. ശിവറാം, ഡോ. അനു പീറ്റര്‍, ഡോ. ലതിക നയ്യാര്‍, ലിനി ഗ്രിഗറി എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കായി മെ ഡിക്കല്‍ ക്യാമ്പും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: