കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെയും നടന്‍ ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്.വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടിക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കി.
ശ്രീനാഥ് ഭാസി 11 മണിക്ക് ഹാജരാകണം.പ്രയാഗയുടെ ഫ്‌ലാറ്റില്‍ എത്തി നോട്ടീസ് കൈമാറുകയായിരുന്നു.
ലഹരിക്കേസില്‍ പിടിയിലായ ഗുണ്ട നേതാവ് ഓംപ്രകാശിന്റെ റിമാന്റ് റിപ്പോര്‍ട്ടിലാണ് പ്രയാഗ മാര്‍ട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരുളളത്.കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാര്‍ട്ടി തന്നെയെന്ന് പൊലീസ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇടനിലക്കാരന്‍ വഴിയാണ് സിനിമ താരങ്ങള്‍ എത്തിയതെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കൊച്ചി ബോള്‍ഗാട്ടിയില്‍ അലന്‍ വാക്കറുടെ ഡിജെയില്‍ പങ്കെടുക്കാന്‍ എന്ന പേരില്‍ സേവാന്‍ സ്റ്റാര്‍ ഹോട്ടലില്‍ ബോബി ചലപതി എന്നയാളുടെ പേരില്‍ മുറി ബുക്ക്‌ചെയ്തിരുന്നു. ഇവിടെ ഗുണ്ടാ തലവന്‍ ഓംപ്രകാശ് ലഹരി പാര്‍ട്ടിക്ക് നേതൃത്വം നല്‍കി.
പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലിലെ മുറിയിലെത്തിയിരുന്നു എന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുളളത്. ഇവര്‍ക്ക് പുറമെ 20 അധികം ആളുകള്‍ ഓംപ്രകാശിനെ സന്ദര്‍ശിച്ചിരുന്നു.
എളമക്കര സ്വദേശി ബിനു തോമസ് വഴിയാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും മുറിയില്‍ എത്തിയതെന്നും പൊലീസ് പറയുന്നു.ബിനു തോമസിന്റെ മൊഴിയെടുത്തതില്‍നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക