ബംഗളൂരു: പാർട്ടിക്കുള്ളിലെ അമിത ആത്മവിശ്വാസമാണ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിലേക്ക് നയിച്ചതെന്ന് മുൻ കോൺഗ്രസ് എംപിയും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം പാർട്ടിയുടെ വീഴ്ചയെപ്പറ്റി വാചാലനായത്.
ഹരിയാനയിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ തങ്ങൾക്ക് അമിത ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും തിരിച്ചുവരാൻ പോകുകയാണെന്നും ഏവരും കരുതി. എന്നാൽ സത്യത്തിൽ അമിതമായ വിശ്വാസം അതായിരുന്നു തങ്ങൾക്ക് വിനയായത്. ഹരിയാനയിൽ തങ്ങൾക്ക് ഇതൊരു തിരിച്ചടിയാണ്. എങ്ങനെ എന്ത് സംഭവിച്ചു എന്നെല്ലാം ഹൈക്കമാൻഡ് പരിശോധിക്കും.
തങ്ങളുടെ അമിത ആത്മവിശ്വാസം ഞങ്ങളെ പരാജിതരാക്കി. അമിത ആത്മവിശ്വാസം ദോഷമായി ബാധിക്കുമെന്നതിന് ഉദാഹരണമാണ് ഹരിയാനയിലും സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി പാർട്ടി നേതൃത്വം ഈ വീഴ്ചയെപ്പറ്റി വിശദമായി പരിശോധിക്കുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക