ന്യൂദല്‍ഹി: രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതു തിരിച്ചറിഞ്ഞ ജനങ്ങള്‍ കോണ്‍ഗ്രസിന് ‘നോ എന്‍ട്രി’ ബോര്‍ഡ്
വെച്ചിരിക്കുകയാണ്. ബിജെപി ആസ്ഥാനത്ത നടന്ന പൊതുയോഗത്തില്‍ മോദി പറഞ്ഞു
ഹരിയാനയില്‍ കര്‍ഷകരെ തെറ്റി ധാരിപ്പിക്കാന് കോണ്‍ഗ്രസ് ശ്രമിച്ചു., പക്ഷേ ജനം അതു തള്ളിക്കളഞ്ഞു. ഹരിയാനയിലെ ദളിതരെ കോണ്ഗ്ര്സ് അപമാനിച്ചു. കോണ്‍ഗ്രസിന്റേത് തീകൊണ്ടുളള കളിയാണ്. മോദി പറഞ്ഞു. ബിജെപി ലക്ഷ്യമിടുന്നത് വികസിത ഭാരതമാണ്. നുണകൾക്ക് മുകളിൽ വികസനം നേടിയ വിജയമാണിത്.
.സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് നിര്‍ണായക വിജയം നല്‍കിയതിന് ഹരിയാനയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു, ഹരിയാനയിലെ താമര മൂന്നാം തവണയും തുടര്‍ച്ചയായി വിരിഞ്ഞുഇത് വികസനത്തിന്റെയും സദ്ഭരണത്തിന്റെയും വിജയമാണെന്ന് വിശേഷിപ്പിച്ചു. എല്ലാ ജാതിയിലും പെട്ട ആളുകളും ഞങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടുണ്ട്.ഹരിയാനയിലെ കർഷകർ ബിജെപിക്കൊപ്പമാണ്.
ജമ്മു കശ്മീരില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം സമാധാനപരമായാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണ്.
. തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ പതിവുപോലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകമ്മീഷനെകുറ്റം പറയുന്നു.
ജമ്മു കശ്മീരിലെ ജനങ്ങള്‍ നാഷണല്‍ കോണ്‍ഫറന്‍സിനും അവരുടെ സഖ്യകക്ഷികള്‍ക്കും കൂടുതല്‍ വോട്ടുകള്‍ നല്കി, അതിന് അവരെ അഭിനന്ദിക്കുന്നു. എന്നിരുന്നാലും, വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തില്‍, ജമ്മു കശ്മീരിലെ ഏറ്റവും വലിയ കക്ഷിയായി ബിജെപി ഉയര്‍ന്നു, മോദി പറഞ്ഞു.
സര്‍ക്കാര്‍ തങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി അക്ഷീണം പ്രവര്‍ത്തിക്കുമെന്ന് മോദി് ഉറപ്പുനല്‍കി,
‘എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍,’ അവര്‍ ആത്മാര്‍ത്ഥതയോടെ ജനങ്ങളെ സേവിക്കുക മാത്രമല്ല, പാര്‍ട്ടിയുടെ വികസന അജണ്ട ഫലപ്രദമായി ആശയവിനിമയം നടത്തുകയും ചെയ്തു. ‘ നരേന്ദ്രമോദി പറഞ്ഞു.
രാജ്യത്തെ സർക്കാരുകൾ ബിജെപി സർക്കാരുകളെ വീണ്ടും വീണ്ടും തെരഞ്ഞെടുക്കുകയാണെന്നും മോദി പറഞ്ഞു. ജാതിയുടെ പേരിൽ ദരിദ്രരെ തമ്മിലടിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് ഇത്തിൾക്കണ്ണി പാർട്ടിയാണെന്നും മോദി വിമർശിച്ചു.സഖ്യ കക്ഷികളുടെ കനിവിലാണ് കോൺഗ്രസ് ജീവിക്കുന്നത്. സഖ്യ കക്ഷികളില്ലാതെ കോൺഗ്രസിന് തെരഞ്ഞെടുപ്പ് ജയിക്കാനാവാത്ത സ്ഥിതിയായി.
അധികാരമില്ലെങ്കിൽ വെള്ളത്തിൽ നിന്ന് പുറത്തെടുത്തിട്ട മത്സ്യത്തിന്റെ അവസ്ഥയാണ് കോൺഗ്രസിന്. ദരിദ്രരായവരെ ജാതിയുടെ പേരിൽ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. 100 വർഷം അധികാരം കിട്ടിയാലും കോൺഗ്രസ് ദളിതരെയോ ആദിവാസിയെയോ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരയോ പ്രധാനമന്ത്രി ആക്കില്ല. വോട്ട് ബാങ്കുകളെ മാത്രം സംതൃപ്തിപ്പെടുത്തുകയാണ് ഹരിയാനയിൽ കോൺഗ്രസ് ചെയ്തത്. നരേന്ദ്രമോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: