ഇടുക്കി: പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംബന്ധിച്ച കേന്ദ്രസര്‍ക്കാറിന്റെ പുതിയ കരട് വിജ്ഞാപനത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന് വ്യക്തമാക്കി. 123 വില്ലേജുകളിലെ വനഭൂമിയുടെ അളവ് 8711 ചതുരശ്ര കിലോമീറ്റര്‍ ആയി കണ്ടെത്തി. ഇക്കാര്യം ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് 2024 മെയ് മാസത്തില്‍ കേന്ദ്ര ഗവണ്മെന്റ്റിന് സമര്‍പ്പിച്ചു.ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ പരിസ്ഥിതിലോല മേഖലയുടെ വിസ്തീര്‍ണവും പരിധിയും സംബന്ധിച്ച് സംസ്ഥാന ഗവണ്മെന്റിന് കൂടുതലായി പറയുന്നതിനുള്ള സാഹചര്യം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി മന്ത്രി അറിയിച്ചു .
ഈവര്‍ഷം ജൂലൈ 30ലെ കരട് വിജ്ഞാപനത്തില്‍ 2014 മാര്‍ച്ച് 14ലെ വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഭൂമിയില്‍നിന്ന് ഒരിഞ്ച് കുറയുകയോ കൂടുകയോ ചെയ്തിട്ടില്ല. എന്നാല്‍ മുന്‍പുണ്ടായിരുന്ന വില്ലേജുകള്‍ വിഭജിച്ച് പുതിയ വില്ലേജുകള്‍ ഉണ്ടായിരുന്നത് ചേര്‍ക്കാന്‍ വിട്ടു പോയത് പുതിയ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ വില്ലേജുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്: ഇത് കരട് വിജ്ഞാപനത്തില്‍ മാത്രമാണുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ വനം ഇല്ലാത്ത വില്ലേജുകളെ ഒഴിവാക്കിയിട്ടുണ്ട്. പുതുക്കിയ കരട് വിജ്ഞാപനത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: