Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കണ്ണുകളില്‍ നോക്കിയുള്ള ഈ പുഞ്ചിരി; ശത്രുവിനെ മിത്രമാക്കുന്ന മോദി മാജിക്; മാലിദ്വീപില്‍ വീണ്ടും പിടിമുറുക്കി ഇന്ത്യ

മോദിയെ വിമര്‍ശിച്ച രണ്ട് ജൂനിയര്‍ മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്ത് പ്രായശ്ചിത്തം ചെയ്ത മനസ്സോടെ ബീവിയ്‌ക്കൊപ്പം എത്തിയ മൊയ്സുവിനെ ഉപേക്ഷിക്കാന്‍ മോദിയ്‌ക്കാവില്ല. കാരണം ചൈനയ്‌ക്കെതിരായ നീക്കത്തില്‍ മാലിദ്വീപ് തന്ത്രപ്രധാനമായ ഒരു ഇടമാണ്. അവിടെ അവസരം തിരിച്ചെത്തിയതോടെ പിടിമുറുക്കാന്‍ തന്നെയാണ് മോദിയുടെ ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 04:00 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയെ കടിച്ചുകീറാന്‍ നോക്കുന്ന പഴയ മുഹമ്മദ് മൊയ്സു മോദിയുടെ മാജിക്കിന് മുന്‍പില്‍ കീഴടങ്ങിയതോടെ ഇന്ത്യ മാലിദ്വീപിന് മേല്‍ വീണ്ടും പിടിമുറക്കുകയാണ്.

ശത്രുവില്‍ മിത്രത്തെ കണ്ടെത്തുന്ന മോദി മാജിക്

മോദി എന്ന നേതാവിന് മാത്രം കഴിയുന്നതാണ് ഈ മാജിക്. ഇതാണ് മോദിയെ ആര്‍ക്കും തോല്‍പിക്കാനാവാത്ത നേതാവാക്കുന്നത്. ശത്രുവിന് മുന്‍പില്‍ വാതില്‍ കൊട്ടിയടക്കുകയല്ല മോദിയുടെ രീതി. അതുകൊണ്ടാകാം മമത ബാനര്‍ജിയും മായാവതിയും സ്റ്റാലിനും ശരത്പവാറും എല്ലാം എതിര്‍പ്പ് സൂക്ഷിക്കുമ്പോള്‍ തന്നെ മോദിയുടെ മിത്രമായിരിക്കുന്നത്.  സനാതനധര്‍മ്മവിവാദത്തിന്റെ പേരില്‍  സ്റ്റാലിന്റെ മകനെ ഇന്ത്യയാകെ വേട്ടയാടുമ്പോള്‍ മോദിയെ തമിഴ്നാട്ടിലെ കായികമേള ഉദ്ഘാടനം ചെയ്യുന്നതിന് ക്ഷണിക്കാന്‍ ഉദയനിധി സ്റ്റാലിന്‍ വന്നത് ഈ കരുതലിന്റെ ഭാഗമായാണ്. 2019ല്‍ മോദിയുടെ കടുത്ത ശത്രുവായ, മോദിയെ തോല്‍പിക്കാന്‍ മഹാരാഷ്‌ട്ര മുഴുവന്‍ പ്രസംഗിച്ച് നടന്ന എംഎന്‍എസ് പാര്‍ട്ടിയുടെ രാജ് താക്കറെ ഏറ്റവും വലിയ മോദി ഭക്തനായി 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദിയ്‌ക്ക് വേണ്ടി പ്രസംഗിച്ചതും ഇതേ മോദി മാജിക് തന്നെ. ഗുലാം നബി ആസാദ് എന്ന ഗാന്ധി കുടുംബത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ രാജ്യസഭാംഗപദവി വിട്ടൊഴിച്ച് പാര്‍ലമെന്‍റിനോട് വിട പറയുന്ന വേളയില്‍ മോദിയുടെ വികാരവായ്‌പോടെയുള്ള പ്രസംഗം കേട്ട് കണ്ണീര്‍ വാര്‍ത്തത് മോദി ഹൃദയത്തില്‍ തൊട്ട് സംസാരിക്കുന്നത് കൊണ്ടാണ്. അതും മോദിയ്‌ക്ക് മാത്രം കഴിയുന്ന മാജിക് ആണ്.

അതു തന്നെയാണ് മാലിദ്വീപിലെ മൊഹമ്മദ് മൊയ്സുവിനും സംഭവിച്ചത്. മോദിയ്‌ക്കും ഇന്ത്യയ്‌ക്കും എതിരെ എന്ന മുദ്രാവാക്യവുമായി ചൈനയുടെ പിന്തുണയോടെ അധികാരത്തില്‍ എത്തിയ നേതാവാണ്. പക്ഷെ ചൈന നല്‍കുന്ന ഭീമന്‍ കടങ്ങള്‍ ബ്ലേഡ് കമ്പനിക്കാരന്റെ മനസ്സോടെയുള്ളതാണെന്ന് മൊഹമ്മദ് മൊയ്സു തിരിച്ചറിയാന്‍ വൈകി. ആ കടങ്ങള്‍ക്ക് വലിയ വിലകൊടുക്കേണ്ട ഘട്ടം വന്നപ്പോഴാണ് മൊഹമ്മദ് മൊയ്സു മോദിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. പക്ഷെ മോദി പഴയ ശത്രുത പറഞ്ഞ് മൊഹമ്മദ് മൊയ്സുവിനെ അകറ്റി നിര്‍ത്തുകയല്ല ചെയ്തത്. അഞ്ച് ദിവസത്തെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ബീവിയ്‌ക്കൊപ്പമാണ് മൊഹമ്മദ് മൊയ്സുവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. എന്തിന് മോദി മൂന്നാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രധാന വിദേശ അതിഥികളില്‍ ഒരാളായിരുന്നു മൊഹമ്മദ് മൊയ്സു.

മാലിദ്വീപിനെ ഇന്ത്യയ്‌ക്ക് വേണം

മോദിയെ വിമര്‍ശിച്ച രണ്ട് ജൂനിയര്‍ മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്ത് പ്രായശ്ചിത്തം ചെയ്ത മനസ്സോടെ ബീവിയ്‌ക്കൊപ്പം എത്തിയ മൊയ്സുവിനെ ഉപേക്ഷിക്കാന്‍ മോദിയ്‌ക്കാവില്ല. കാരണം ചൈനയ്‌ക്കെതിരായ നീക്കത്തില്‍ മാലിദ്വീപ് തന്ത്രപ്രധാനമായ ഒരു ഇടമാണ്. ആഗോള വ്യാപാരത്തിലും ഊര്‍ജ്ജ ഒഴുക്കിനും ഉള്ള ഇടമായി ഇന്ത്യന്‍ മഹാസമുദ്രം മാറുമ്പോള്‍ അതിന്റെ ടോള്‍ ഗേറ്റ് പോലെ നിലകൊള്ളുന്ന രാജ്യമാണ് മാലിദ്വീപ്. ഇന്ത്യയ്‌ക്ക് കപ്പല്‍ പാതയിലും കടലിലും ഒരു പോസിറ്റീവും അനുകൂലവുമായ അന്തരീക്ഷം നിലനിര്‍ത്താന്‍ മാലിദ്വീപിന്റെ ആദരവും കരതലും സുപ്രധാനമാണ്. അവിടെ അവസരം തിരിച്ചെത്തിയതോടെ പിടിമുറുക്കാന്‍ തന്നെയാണ് മോദിയുടെ ശ്രമം.

മാല്‍ഷ ഷെരീഫ്, മറിയം ഷൂന്യ എന്നീ ജൂനിയര്‍ മാലിദ്വീപ് മന്ത്രിമാര്‍ മോദിയെ ഇന്ത്യയിലെ മുസ്ലിം നേതാക്കളും രാഹുല്‍ ഗാന്ധിയെപ്പോലുള്ള വിദേശ അജണ്ടകള്‍ക്കനുസരിച്ച് പ്രവര‍്ത്തിക്കുന്ന നേതാക്കളും പറഞ്ഞുകേട്ട് മോദിയെ കോമാളി എന്നും ഇസ്രയേലിന്റെ കയ്യിലെ കളിപ്പാവ എന്നുമൊക്കെയാണ് സമൂഹമാധ്യമങ്ങളില്‍ പരിഹസിച്ചത്. ഇവരെ മൊഹമ്മദ് മൊയ്സു ആദ്യം സസ്പെന്‍റ് ചെയ്തു. ഇപ്പോള്‍ ഇവരെക്കൊണ്ട് തന്റെ മന്ത്രിസഭയില്‍ നിന്നും രാജിവെയ്‌പ്പിക്കുകയും ചെയ്തു. മോദിയാണ് മൊഹമ്മദ് മൊയ്സുവിന് വേണ്ടത്. അല്ലാതെ എന്‍ജിഒകള്‍ പഠിപ്പിക്കുന്ന ബുദ്ധിശൂന്യതകള്‍ വിളിച്ചുപറയുന്ന ഈ മുസ്ലിം മന്ത്രിമാരെയല്ല.

ഇന്ത്യയുടെ സ്വന്തം പേയ്‌മെന്‍റ് സംവിധാനമായ റുപേ കാര്‍ഡ് സേവനങ്ങള്‍ മാലിദ്വീപില്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. വൈകാതെ ഇന്ത്യുടെ യുപിഐ സേവനങ്ങളും മാലിദ്വീപ് ഉപയോഗിക്കും. ഇതോടെ മാലിദ്വീപിലെ സാമ്പത്തിക ഇടപാടുകളുടെ കാര്യത്തില്‍ ഇന്ത്യയ്‌ക്കും ഒരു പിടി വരും.

റുപേ കാര്‍ഡ് പേയ്‌മെന്‍റിന്റെ ആദ്യ ഇടപാട് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും മാലിദ്വീപ് പ്രസിഡന്‍റ് മുയിസുവും ചേര്‍ന്നാണ് നിര്‍വ്വഹിച്ചത്. ഇനി മാലിദ്വീപില്‍ പോകുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കും ഇന്ത്യയില്‍ താമസിക്കാനെത്തുന്ന മാലിദ്വീപുകാര്‍ക്കും റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാം. അധികം വൈകാതെ ദ്വീപ് രാഷ്‌ട്രത്തില്‍ യുപിഐ സേവനങ്ങളും ആരംഭിക്കും.

ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ വഴിയുള്ള ഓഫ് ലൈന്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി റുപേ കാര്‍ഡ് ഉപയോഗിക്കാം . വളരെ സുരക്ഷിതമായ ഒരു നെറ്റ് വർക്കാണ് റുപേ. നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആണ് റുപേ കാര്‍ഡ് നല്‍കുന്നത്. ലോകമെമ്പാടുമുള്ള 200-ലധികം രാജ്യങ്ങളില്‍ 42.4 ദശലക്ഷത്തിലധികം പിഒഎസ് മെഷീനുകളിലും 1.90 ദശലക്ഷത്തിലധികം എടിഎമ്മുകളിലും കാര്‍ഡ് സ്വീകരിക്കപ്പെടുന്നു. ഇന്ത്യക്ക് പുറമെ മറ്റ് പല രാജ്യങ്ങളിലും ഈ കാര്‍ഡ് ലഭ്യമാണ്. റുപേ കാര്‍ഡ് വഴി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനും പിഒഎസ് വഴി പണമടയ്‌ക്കാനും സാധിക്കും. റുപേ കാര്‍ഡ് വഴി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ക്യാഷ്ബാക്ക് ലഭിക്കും. കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്ക് കോണ്‍ടാക്റ്റ്ലെസ് കാര്‍ഡുകളും ലഭ്യമാണ്.

മാലിദ്വീപില്‍ വിമാനത്താവള റണ്‍വേ പണിത് ഇന്ത്യ

മാലിദ്വീപ് വിമാനത്താവളത്തില്‍ ഇന്ത്യയുടെ ധനസഹായത്തോടെ പണിതീര്‍ത്ത റണ്‍വേ പ്രധാനമന്ത്രി മോദി മാലിദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മൊയ്സുവിന്റെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു. മാലിദ്വീപിലെ ഹാനിമധൂ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഈ റണ്‍വേ പണിതത്. ഇന്ത്യ മാലിദ്വീപില്‍ നടപ്പാക്കുന്ന വലുതും ചെറുതുമായ നിരവധി പദ്ധതികളെക്കുറിച്ച് ഒരു വീഡിയോ പ്രദര്‍ശനവും നടന്നു. അതായത് പഴയ വിദ്വേഷമെല്ലാം അലിയിച്ച് കളയുകയാണ് മോദിയും മൊഹമ്മദ് മൊയ്സുവും.

 

Tags: modiPMModiUPImaldivesMohammedMoizzuRupaycardHanimadhooairport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

Kerala

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

India

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.