India

ആസിയാൻ-ഇന്ത്യ ഉച്ചകോടി ; പ്രധാനമന്ത്രി ലാവോസ് സന്ദർശിക്കും

ലാവോസ് പ്രധാനമന്ത്രി സോനെക്‌സെ സിഫാൻഡോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി വിയൻ്റിയാൻ സന്ദർശിക്കുന്നത്

Published by

ന്യൂദൽഹി : ലാവോസ് ആതിഥേയത്വം വഹിക്കുന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഒക്ടോബർ 10, 11 തീയതികളിൽ രണ്ട് ദിവസത്തെ ലാവോസ് സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് കൂടാതെ 19-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി മോദി പങ്കെടുക്കും.

നിലവിൽ ആസിയാൻ അധ്യക്ഷ പദവി വഹിക്കുന്നത് ലാവോസാണ്. ലാവോസ് പ്രധാനമന്ത്രി സോനെക്‌സെ സിഫാൻഡോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി വിയൻ്റിയാൻ സന്ദർശിക്കുന്നത്.

രണ്ട് ഉച്ചകോടികൾ കൂടാതെ മറ്റു പല ഉഭയകക്ഷി യോഗങ്ങളിലും നരേന്ദ്ര മോദി പങ്കെടുക്കും. ഇന്ത്യ ഈ വർഷം ആക്റ്റ് ഈസ്റ്റ് പോളിസിയുടെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഈ ഉച്ചകോടിക്ക് പ്രത്യേക പ്രാധാന്യം അർഹിക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by