ന്യൂദൽഹി : ഹരിയാനയിൽ തുടർച്ചയായ മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്നതായി ഉറപ്പിച്ച് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല. പാർട്ടിയുടെ പ്രവർത്തനത്തിന് ശക്തമായ ജനപിന്തുണയാണ് വോട്ടെണ്ണലിൽ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഫലങ്ങൾ എന്തുതന്നെയായാലും ഇത് ഇവിഎമ്മിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിന്റെയും വിജയമാണെന്ന് വ്യക്തമാണ്. എക്‌സിറ്റ് പോളുകൾ കണ്ട് ആഘോഷിച്ചവർ കൃത്യമായ പോളുകൾ കണ്ട് ഇവിഎമ്മിനെ കുറ്റം പറയില്ലെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.
കൂടാതെ ഹരിയാനയിൽ തങ്ങളുടെ സർക്കാർ രണ്ടുതവണ രൂപീകരിച്ചു. ഇപ്പോൾ മൂന്നാമതും രൂപീകരിക്കാൻ പോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടിടത്തുംബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ പോകുന്നു. ഇത് ബിജെപിയുടെ പ്രവർത്തനത്തിൽ ആളുകൾ എങ്ങനെ വിശ്വാസം പ്രകടിപ്പിച്ചുവെന്ന് കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പൂനവല്ലക്ക് പുറമെ അന്തിമഫലം ബിജെപിക്ക് അനുകൂലമാകുമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും ഉറച്ചു പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി ഹരിയാനയുടെ വികസനത്തിനായി ബിജെപി വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി സത്യസന്ധതയോടെ ബിജെപി പ്രവർത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ ഹരിയാനയുടെ വികസനത്തിനായി തങ്ങളുടെ സർക്കാർ തുടർന്നും പ്രവർത്തിക്കുമെന്നും ഹരിയാനയിൽ ബിജെപി സർക്കാർ മൂന്നാം തവണയും രൂപീകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനു പുറമെ ബിജെപി സത്യസന്ധതയോടെ പ്രവർത്തിച്ചപ്പോൾ കോൺഗ്രസ് ഒരുപാട് അഴിമതി നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം രാവിലെ 10 മണിയോടെ ബിജെപി 43 സീറ്റുകളിലും കോൺഗ്രസ് 34 സീറ്റുകളിലും മുന്നിലാണ്. മിക്ക മണ്ഡലങ്ങളിലെയും 1 മുതൽ 4 റൗണ്ടുകൾ വരെയുള്ള വോട്ടെണ്ണൽ രാവിലെ 10 മണിയോടെ പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഡാറ്റ കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: