തിരുവനന്തപുരം: മുനമ്പം, ചെറായി പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂസ്വത്തില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ചത് അനുവദിക്കാനാകില്ലെന്ന് ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. ഒരു മതത്തിന്റെ അവകാശവാദങ്ങള്‍ മറ്റൊരു മതത്തെ ദ്രോഹിക്കുന്നതാകരുത്. മതേതര ഭാരതത്തില്‍ ഇത് അനുവദിക്കാനാകില്ല. ഇപ്പോഴാണ് വഖഫ് നിയമങ്ങളെക്കുറിച്ചുള്ള പല കാര്യങ്ങളും മനസിലാകുന്നത്, അദ്ദേഹം പറഞ്ഞു.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്ത പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് (ഇഎസ്എ) ആറാം തവണയും പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങളുന്നയിക്കാനുള്ള കാലാവധി അവസാനിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ നടപടി സ്വീകരിക്കുന്നില്ല. കരടിന്റെ കാലപരിധി ഹൈക്കോടതി ഒരുമാസം കൂടി നീട്ടിയിട്ടുണ്ട്. കരട് വിജ്ഞാപനം മലയാളത്തില്‍ ലഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് 2021ല്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയില്ല, മാര്‍ തോമസ് തറയില്‍ കുറ്റപ്പെടുത്തി.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍, സിറോ മലബാര്‍ ലെയ്‌സണ്‍ ഓഫീസര്‍ ഫാ. മോര്‍ളി കൈതപ്പറമ്പില്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: