കോട്ടയം: ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന പൂജാദ്രവ്യങ്ങളും പുഷ്പങ്ങളും ശുദ്ധമായിരിക്കണമെന്ന് സംന്യാസി സമൂഹത്തിന്റെ പരമാധികാര സഭയായ മാര്‍ഗദര്‍ശക മണ്ഡലം എക്സിക്യൂട്ടീവ് സമിതി യോഗം ദേവസ്വം ബോര്‍ഡുകളോടും ക്ഷേത്ര സമിതികളോടും ആവശ്യപ്പെട്ടു.
പൂജാദ്രവ്യങ്ങളുടെ ഗുണനിലവാരവും ദേവചൈതന്യവും പരസ്പരം ബന്ധപ്പെട്ടതാണ്. തിരുപ്പതി ക്ഷേത്രത്തിലും ശബരിമലയിലും ഉണ്ടായ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പു വരുത്തണം.
ക്ഷേത്രസമിതികള് ഗോശാലകള്‍ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സനാതന ധര്‍മ്മ പ്രവര്‍ത്തനം വ്യാപകമാക്കാന്‍ കുടുംബയോഗങ്ങളും സംന്യാസി യാത്രയും നടത്താനും അടുത്തവര്‍ഷം പ്രയാഗ്രാജില് നടക്കുന്ന കുംഭമേളയില്‍ കേരളത്തില്‍ നിന്ന് പ്രതിനിധികളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. തിരുനക്കര വിശ്വഹിന്ദു പരിഷത്ത് കാര്യാലയത്തില്‍ നടന്ന യോഗം കൊട്ടാരക്കര സദാനന്ദാപുരം അവധൂതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു.
സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, അധ്യാത്മാനന്ദസരസ്വതി, സ്വാമി സത്സ്വരൂപാനന്ദസരസ്വതി, വേദാമൃതാനന്ദപുരി, അമൃതാനന്ദ ഭാരതി, അയ്യപ്പദാസ് സ്വാമി, ബ്രഹ്മസ്വരൂപാനന്ദ, സുധീര്‍ ചൈതന്യ, കൃഷ്ണ പൂര്‍ണിമാമയി തീര്‍ത്ഥ, ബ്രഹ്മപാദാനന്ദ സരസ്വതി, പ്രണവാനന്ദ സരസ്വതി, ആനന്ദ ചൈതന്യ, ദേവചൈതന്യാനന്ദ സരസ്വതി, വിശുദ്ധാനന്ദപുരി, വീതസംഗാനന്ദ സ്വാമിജി, വിഷ്ണുപ്രിയാനന്ദ സരസ്വതി, ശിവാനന്ദതീര്ത്ഥ, ദര്‍ശനാനന്ദ സരസ്വതി, വിദ്യാനന്ദ സരസ്വതി, ദയാനന്ദ സരസ്വതി, ദേശീയ ജോയിന്റ് ജന. സെക്രട്ടറി സ്ഥാണുമാലയന്‍, ദേശീയ ജോ. സെക്രട്ടറി നാഗരാജ്, ക്ഷേത്രീയ സംഘടന സെക്രട്ടറി കേശവരാജു, സംസ്ഥാന ജന. സെക്രട്ടറി വി.ആര്. രാജശേഖരന്, സംസ്ഥാന ജോ. സെക്രട്ടറിമാരായ അഡ്വ. അനില്‍ വിളയില്‍, എം.കെ. ദിവാകരന്, ധര്‍മ്മാചാര്യ സമ്പര്‍ക്ക് പ്രമുഖ് പി.എന്‍. വിജയന്, സത്സംഗ പ്രമുഖ് ഓമനക്കുട്ടന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: