കണ്ണൂര്‍: 66 -ാമത് സംസ്ഥാന സ്കൂള്‍ ഗെയിംസ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമായി. ഇന്നലെ മുണ്ടയാട് ഇന്‍ഡോര്‍സ്റ്റേഡിയത്തില്‍ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും റെസ്ലിങ് മത്സരങ്ങളില്‍ ഏഴു സ്വര്‍ണം നേടി കണ്ണൂര്‍ മുന്നിട്ട് നില്ക്കുന്നു. നാലു സ്വര്‍ണം നേടി തിരുവനന്തപുരവും മൂന്നു സ്വര്‍ണം നേടി മലപ്പുറവും നേടി. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ആര്‍ച്ചറി മത്സരങ്ങളും നടന്നു.
സീനിയര്‍ പെണ്‍കുട്ടികളുടെ റെസ്ലിങ് മത്സരത്തില്‍ വിജയികള്‍: ഐശ്വര്യ ജയന്, കണ്ണൂര്‍ (അണ്ടര്‍ 50 കിലോ), ഇ.എസ്. സൗപര്‍ണിക കണ്ണൂര്‍ (അണ്ടര്‍ 53 കിലോ), ഷന്‍ഹാ പി.കെ, മലപ്പുറം (അണ്ടര്‍ 55 കിലോ), അക്ഷര എ.എസ്, കണ്ണൂര്‍ (അണ്ടര്‍ 57 കിലോ), ധന്യ. എസ്, കണ്ണൂര്‍, (അണ്ടര്‍ 59 കിലോ), അശ്വിനി എ. നായര്‍, തിരുവനന്തപുരം (അണ്ടര്‍ 62 കിലോ), സായാ വി.വി, തൃശ്ശൂര്‍ (അണ്ടര്‍ 65), അന്ന സാലിം ഫ്രാന്‍സിസ്, കണ്ണൂര്‍ (അണ്ടര്‍ 68), വിപഞ്ചിക. എസ്, തിരുവനന്തപുരം. (അണ്ടര്‍ 72), അക്ഷര ജെ.എസ്, കൊല്ലം (അണ്ടര്‍ 76). സീനിയര്‍ ആണ് വിജയികള്‍: മുഹമ്മദ് മുസ്തഫ മലപ്പുറം (57 കിലോ), അന1ുരാജ് എസ്, തിരുവനന്തപുരം, (61 കിലോ), നന്ദഗോപാല്‍ കെവി, പാലക്കാട് (65 കിലോ), മുഹമ്മദ് അഫ്നാന്, മലപ്പുറം,(70 കിലോ), അതിനാല്‍ മുഹമ്മദ്, പാലക്കാട് (74 കിലോ), ഷെസിന് മുഹമ്മദ് കുട്ടി, കണ്ണൂര്‍ (79 കിലോ), അര്ഷിന് രാജ്, കണ്ണൂര്‍ (86 കിലോ), ആല്വിന് കെ. എക്സ്, എറണാകുളം (92 കിലോ), ഖാലിദ്ദ ദര്‍വ്വേശ് കാസര്‍കോട് (97 കിലോ), ജഗന് സാജു തിരുവനന്തപുരം (125 കിലോ),
കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന ആര്‍ച്ചറി മത്സരങ്ങളില്‍ ജൂനിയര്‍ ഗേള്‍സ് വിഭാഗം വിജയികള്‍: സനം കൃഷ്ണ, കോഴിക്കോട് (റികര്‍വ് റൗണ്ട് 60 മീറ്റര്‍), ശ്രീനന്ദ. എസ്, പാലക്കാട്, (കോമ്പൗണ്ട് റൗണ്ട് 50 മീറ്റര്‍), ജൂനിയര്‍ ബോയ്സ് വിഭാഗം വിജയികള്‍: മാനുവല്‍ സബിന്‍സ്, കോഴിക്കോട് (കോമ്പൗണ്ട് റൗണ്ട് 50 മീറ്റര്‍).
ഗെയിംസ് ഉദ്ഘാടനം മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വഹിച്ചു. കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് സുരേഷ് ബാബു ഏളയാവൂര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ യോഗാസന മത്സരവും ജിംനാസ്റ്റിക് മത്സരം തലശ്ശേരി സായി സെന്ററിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: