കൊച്ചി: നഗരത്തില്‍ വാടക വീട് കേന്ദ്രീകരിച്ച് കടല്‍വെള്ളരി വില്പനയ്ക്ക് ശ്രമിച്ച നാലംഗ സംഘത്തെ വനം വകുപ്പ് പിടികൂടി. വിപണിയില്‍ 50 ലക്ഷം രൂപയിലേറെ വില വരുന്ന 103 കിലോ കടല്‍വെള്ളരിയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്്.
ലക്ഷദ്വീപ് സ്വദേശികളായ ഹസന് ഖണ്ഡിഗേ ബിന്ദാര്ഗേ, ബഷീര്‍ എന്നിവരും മട്ടാഞ്ചേരി സ്വദേശികളായ ബാബു കുഞ്ഞാമു, നജുമുദ്ദീന്‍ എന്നിവരുമാണ് വനം വകുപ്പിന്റെ പിടിയിലായത്. റവന്യു ഇന്റലിജന്‍സ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് നാല് പേരെയും പിടികൂടിയത്.
വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ ഒന്നനുസരിച്ച് സംരക്ഷിത വിഭാഗത്തില്‍പ്പെട്ട കടല്‍ജീവിയാണ് കടല്‍വെള്ളരി. മരുന്ന് നിര്‍മാണത്തിനാണ് പ്രധാനമായും കടല്‍വെള്ളരി ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: