Kerala

ഗുണ്ടാ നേതാവ് ഓം പ്രകാശുമായി ബന്ധമില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍, ലഹരി ഉപയോഗിക്കാറില്ലെന്നും നടി

മൂന്ന് മുറികളാണ് ഓംപ്രകാശ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ ബുക്ക് ചെയ്തിരുന്നത്

Published by

കൊച്ചി : കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. താന്‍ ലഹരി ഉപയോഗിക്കുന്ന ആളല്ലെന്നും നടി പറഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ഓം പ്രകാശിനെയും സുഹൃത്തിനെയും പിടികൂടിയിരുന്നു. ലഹരിക്കേസാണ് ഓം പ്രകാശിനെതിരെ ചുമത്തിയിട്ടുളളത്.

നടി പ്രയാഗ മാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുളളത്. ഇവരടക്കം ഇരുപതോളം പേര്‍ കഴിഞ്ഞദിവസം ഓംപ്രകാശിന്റെ മുറിയിലെത്തിയിരുന്നു.

മൂന്ന് മുറികളാണ് ഓംപ്രകാശ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ ബുക്ക് ചെയ്തിരുന്നത്. ഓംപ്രകാശിന്റെ മുറിയില്‍ അളവില്‍ കൂടുതല്‍ മദ്യവും കണ്ടെത്തി. കേസില്‍ ഓംപ്രകാശിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.ഹോട്ടലില്‍ നടന്ന അലന്‍ വോക്കറുടെ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഓംപ്രകാശും സുഹൃത്തും എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ലഹരിമരുന്ന് വില്‍പനയും ലക്ഷ്യമിട്ടിരുന്നുവെന്നാണ് കരുതുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by