ന്യൂഡൽഹി : ഇസ്രായേലും ഹിസ്ബുള്ളയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം തേടി ലെബനൻ അംബാസഡർ ഡോ. റാബി നരാഷ് . ഇസ്രായേലുമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാൻ അദ്ദേഹം ഇന്ത്യയോട് അഭ്യർത്ഥിച്ചു.
‘ മിഡിൽ ഈസ്റ്റ് ഏഷ്യയിൽ ഇന്ത്യയ്‌ക്ക് സുപ്രധാനമായ പങ്കുണ്ട്. സമാധാനം ഇഷ്ടപ്പെടുന്ന രാജ്യം എന്നതിലുപരി, ഇന്ത്യ നമ്മുടെ സുഹൃത്ത് മാത്രമല്ല, ഇസ്രായേലുമായി നല്ല ബന്ധവുമാണ്.ലെബനനിലെയും മിഡിൽ ഈസ്റ്റിലെയും സ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യയ്‌ക്ക് വളരെ പ്രധാന പങ്ക് വഹിക്കാനാകുമെന്ന് ‘ റാബി നരാഷ് പറഞ്ഞു. മാത്രമല്ല ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കാൻ റാബി നരാഷ് ഇന്ത്യയുടെ സഹായം തേടുകയും ചെയ്തു.
അതേസമയം ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ ഓർമ പുതുക്കുന്ന വേളയിലും ലെബനനിലും ഗാസയിലും അതിരൂക്ഷമായ ആക്രമണമാണ് നടക്കുന്നത് .ഞായറാഴ്ച തെക്കൻ ഗാസ മുനമ്പിൽ അവശേഷിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളും ഇസ്രയേൽ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: