ജലന്ധർ : ആം ആദ്മി പാർട്ടി രാജ്യസഭാംഗം സഞ്ജീവ് അറോറ ഉൾപ്പെടെയുള്ളവർക്കെതിരായ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡി തിങ്കളാഴ്ച ജലന്ധർ, ലുധിയാന, ഗുരുഗ്രാം, ദൽഹി എന്നിവിടങ്ങളിലെ ഒന്നിലധികം സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് തിരച്ചിൽ നടത്തുന്നതെന്നും ഭൂമി തട്ടിപ്പ് കേസുമായി ഇവർക്ക് ബന്ധമുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വ്യവസായിയും കൂടിയായ അറോറ തന്റെ കമ്പനിയുടെ പേരിൽ ഒരു പ്ലോട്ട് നിയമവിരുദ്ധമായ രീതിയിൽ കൈമാറ്റം ചെയ്തുവെന്നാണ് ഏജൻസി ആരോപിക്കുന്നത്.
ലുധിയാന, ഹരിയാനയിലെ ഗുരുഗ്രാം എന്നിവിടങ്ങളിലെ എംപിയുടെ വീട് ഉൾപ്പെടെ 17ഓളം സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെന്ന് ഏജൻസി പറഞ്ഞു. റിയൽ എസ്റ്റേറ്റ് വ്യവസായി ഹേമന്ത് സൂദ്, ജലന്ധറിലെ ചന്ദ്രശേഖർ അഗർവാൾ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും തിരച്ചിൽ നടത്തുമെന്നാണ് ഏജൻസി അറിയിച്ചത്.
അതേ തങ്ങളുടെ പാർട്ടിയെ തകർക്കാനുള്ള ശ്രമമാണ് ഇതെന്ന് എഎപി നേതാവും മുൻ ദൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: