കോട്ടയം: നോഹയുടെ പെട്ടകം നിര്‍മ്മിച്ചതെന്നു ക്രൈസ്തവിശ്വാസികള്‍ കരുതുന്ന ഗോഫര്‍ മരത്തെ വംശനാശത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വനംവകുപ്പ്. ഉള്‍വനങ്ങളില്‍ വിരളമായി കാണപ്പെടുന്ന ഒന്നാണ് ഈ മരം. നിലവില്‍ ഗവി ഇടമലക്കുടി വനമേഖലയിലാണ് ഗോഫര്‍ ഉള്ളത്. വീട് നിര്‍മ്മാണത്തിനും സംഗീതോപകരണങ്ങള്‍ നിര്‍മ്മിക്കാനും നിറംപാലി എന്നും പേരുള്ള ഗോഫര്‍ മരത്തിന്റെ തടി ഉപയോഗിക്കാറുണ്ട്.
വനംവകുപ്പിന്റെ പാറാമ്പുഴ ഡിപ്പോയിലും സ്കൂള്‍ കോളേജ് പരിസരങ്ങളിലുമാണ് ഗോഫര്‍ നട്ടു പരിപാലിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ ബി സുഭാഷ് പറഞ്ഞു. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് തൈകള്‍ വികസിപ്പിച്ചെടുത്തത്.
കോട്ടയം ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ 50 ഗോഫര്മരകള് നട്ടു. ഇടമലക്കുടിയില്‍ അടുത്തിടെ കണ്ടെത്തിയ മന്തിപുളിയുടെ തൈകള്‍ പിടിപ്പിച്ചെടുക്കാനും വനവകുപ്പ് വനവല്‍ക്കരണ വിഭാഗം തയ്യാറെടുക്കുന്നുണ്ട്. വ്യാപകമായി വംശനാശം നേരിടുന്ന ഒന്നാണ് മന്തിപുളി. ഇതിന്റെ വിത്ത് അടക്കം മൃഗങ്ങള്‍ ഭക്ഷിക്കുന്നതിനാല്‍ പുതിയ തൈകള്‍ ഉണ്ടാകുന്നില്ല ഈ സാഹചര്യത്തിലാണ് കണ്ടെത്തിയ മന്തിയില്‍ നിന്നും പുതിയതൈകള്‍ ഉത്പാദിപ്പിച്ചെടുക്കാനുള്ള നീക്കം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: