Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ നീക്കം; ദര്‍ശന നിഷേധത്തില്‍ പ്രതിഷേധം ശക്തം

Published by

കൊച്ചി: ഭക്തരുടെ എണ്ണം നിയന്ത്രിച്ച് ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള പിണറായി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് മാത്രം ദര്‍ശന സൗകര്യം നല്കിയാല്‍ മതിയെന്നു തീരുമാനിച്ചത്.

ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമലയില്‍ പ്രവേശനം വെര്‍ച്വല്‍ ക്യൂ (ഓണ്‍ലൈന്‍ ബുക്കിങ്) വഴി മാത്രമെന്നാണ് യോഗം തീരുമാനിച്ചത്. എരുമേലി, പുല്‍മേട് വഴിയുള്ള കാനന പാതയ്‌ക്കും ഓണ്‍ലൈന്‍ ബുക്കിങ് വേണം. കഴിഞ്ഞ മണ്ഡലകാലം വരെയുണ്ടായിരുന്ന സ്‌പോട്ട് ബുക്കിങ് വേണ്ടെന്നും യോഗത്തില്‍ തീരുമാനിച്ചു. ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം പ്രവേശനം മതിയെന്ന പോലീസ് നിര്‍ദേശം യോഗം അംഗീകരിക്കുകയായായിരുന്നു. ഹിന്ദു ഐക്യവേദിയും വിഎച്ച്പിയും തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു. ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ കാലങ്ങളായി ഇടതു സര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ പുതിയ രൂപമാണ് അയ്യപ്പഭക്തരെ നിയന്ത്രിക്കാനുള്ള നീക്കമെന്ന് സംഘടനകള്‍ ആരോപിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക