മലപ്പുറം: കോഴിക്കോടും മലപ്പുറവും വിഭജിച്ച് സംസ്ഥാനത്ത് 15-ാമത് ജില്ല രൂപീകരിക്കണമെന്ന ഭീകര സംഘടനകളുടെ ആവശ്യങ്ങളുമായി പി.വി. അന്‍വറിന്റെ പുതിയ രാഷ്ട്രീയ കൂട്ടായ്മയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ (ഡിഎംകെ) നയങ്ങള്‍ പ്രഖ്യാപിച്ചു. നിരോധിച്ച ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യമാണ് അന്‍വറിന്റെ കൂട്ടായ്മയും മുന്നോട്ടുവയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പലസ്തീനിനോടുള്ള സമീപനം കേന്ദ്രസര്‍ക്കാര്‍ തിരുത്തണം, കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വിഭജനം കണ്ടെത്തി പരിഹരിക്കണം, ജാതി സെന്‍സസ് നടത്തണം, പ്രവാസികള്‍ക്ക് വോട്ടവകാശം നടപ്പാക്കണം തുടങ്ങി വിവിധ ആവശ്യങ്ങളും അഭിപ്രായങ്ങളും നിലപാടുകളുമാണ് നയ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മലപ്പുറം മഞ്ചേരിയില്‍ രാജീവ് ഗാന്ധി ബൈപ്പാസിനോട് ചേര്‍ന്നുള്ള സ്വകാര്യസ്ഥലത്ത് ഒരുക്കിയ വേദിയില്‍ നടന്ന പരിപാടിയില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്നായിരുന്നു അന്‍വര്‍ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ എംഎല്‍എ സ്ഥാനം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള കൂട്ടായ്മയാക്കുകയായിരുന്നു. വേണ്ടിവന്നാല്‍ പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായി രൂപാന്തരപ്പെടുമെന്ന സൂചനയും അന്‍വര്‍ നല്കുന്നു. സംസ്ഥാനത്ത് ഉടനീളം ഡിഎംകെ കൂട്ടായ്മയുടെ മണ്ഡലം, പഞ്ചായത്ത് തലത്തില്‍ അഡ്ഹോക്ക് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും അന്‍വര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: