കൊച്ചി: കടവന്തറയിലെ റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന 68-ാമത് സീനിയര്‍ സംസ്ഥാന ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തിരുവനന്തപുരവും എറണാകുളവും ജയിച്ചു ജേതക്കളായി. വാശിയേറിയ വനിതാ ഫൈനലില്‍ തിരുവനന്തപുരം പാലക്കാടിനെ (50-43) പരാജയപ്പെടുത്തി കപ്പടിച്ചു. പുരുഷന്മാരില് ആതിഥേയരായ എറണാകുളം തിരുവന്തപുരത്തിനെ (70-65) പരാജയപ്പെടുത്തി ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി.
വനിതകളുടെ ഫൈനലില്‍ തിരുവനന്തപുരത്തിനുവേണ്ടി 12 പോയിന്റും 17 റീബൗണ്ടുകളും ആയി അനീഷ ക്ലീറ്റ്സും 10 പോയിന്റും 9 റീബൗണ്ടുകളുമായി ശ്രീകലയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു കേരള പോലീസിന്റെ താരങ്ങളുമായി ഇറങ്ങിയ പാലക്കാടിനുവേണ്ടി ഐശ്വര്യ, ജയലക്ഷ്മി, ജോമി ,ചിപ്പി എന്നിവര്‍ ഒന്‍പതു പോയിന്റുകള്‍ വീതം നേടി.
പുരുഷ ഫൈനലില്‍ നിലവിലെ ഇന്റര്‍നാഷണല്‍ വൈശാഖ് കെ മനോജും ഷാനസില്‍ മുഹമ്മദും ഇല്ലാതെ ഇറങ്ങിയ എറണാകുളം ഹാഫ് ടൈമില്‍ 35-32 ന് മുന്നിലെത്തി. രണ്ട് ത്രീ പോയിന്ററുകളും 10 റീബൗണ്ടുകളും ഉള്‍പ്പടെ 23 പോയിന്റുമായി എറണാകുളത്തിനുവേണ്ടി അമ്പരപ്പിച്ച പ്രകടനമാണ് ആന്റണി ജോണ്സണ് കാഴ്ചവച്ചത്. കൂടാതെ 15 പോയിന്റ് നേടിയ കേരള പോലീസിന്റെ സഹതാരം ഷിര്‍സ് മുഹമ്മദിന്റെ മികച്ച പിന്തുണയും എറണാകുളത്തിന്റെ വിജയത്തിന് സഹായിച്ചു തിരുവന്തപുരത്തിന് വേണ്ടി സെജിന്‍ മാത്യു 26 പോയിന്റുമായി 11 റീബൗണ്ടുകളും ആയി ടോപ് സ്കോററായി. കോട്ടയം പുരുഷന്മാര്ക്കും വനിതകള്‍ക്കും വെങ്കലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: