ചെന്നൈ: ബൈക്കപകടത്തില്‍ പരിക്കേറ്റ പെണ്‍സുഹൃത്ത് മരിച്ചെന്നറിഞ്ഞതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സഹപാഠി ബൈക്കിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. മധുരാന്തകം സ്വദേശി സബരീന (20) അപകടത്തില്‍ മരിച്ചതില്‍ മനംനൊന്താണ് ബൈക്ക് ഓടിച്ച യോഗേശ്വരന് (20) ബസിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ചെങ്കല്‍പേട്ട എന്‍ജിനീയറിങ് കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് ഈസ്റ്റ് കോസ്റ്റ് റോഡിലായിരുന്നു സംഭവം. യോഗേശ്വരന്റെ ബൈക്കില്‍ ഇരുവരും മാമല്ലപുരത്തേക്ക് പോവുന്നതിനിടെ പൂഞ്ചേരി ജങ്ഷനില്‍ വച്ച് പുതുച്ചേരി റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ് ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ സബരീനയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇതറിഞ്ഞ യോഗേശ്വരന് ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് ഓടി പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. രണ്ട് ബസുകളുടെയും ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: