കൊല്‍ക്കത്ത: മമത സര്‍ക്കാര്‍ നല്കിയ വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ മരണം വരെ നിരാഹാര സമരം ആരംഭിച്ചു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി, ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവെച്ചത്. ഇത് നടപ്പാക്കുന്നതിനായി മമത സര്ക്കാരിനാല് നല്കിയ 24 മണിക്കൂര്‍ സമയ പരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.
ധര്‍മ്മസ്ഥലയിലെ ഡൊറീന ക്രോസിങ്ങില്‍ വെള്ളിയാഴ്ച അവര്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു. അതേവേദിയില്‍ തന്നെയാണ് ആറ് ജൂനിയര്‍ ഡോക്ടര്‍മാര്‍ നിരാഹാര സമരവും ആരംഭിച്ചത്. ഭക്ഷണം കഴിക്കാതെ ജോലിക്ക് ഹാജരാകുമെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് നിരാഹാരമിരിക്കുന്നത്.
ഇരയായ വനിതാ ഡോക്ടര്‍ക്ക് നീതി ലഭിക്കുക, തൊഴിലിടത്തില്‍ വേണ്ട സുരക്ഷ ഒരുക്കുക, സംസ്ഥാന ആരോഗ്യ സെക്രട്ടറിയെ നീക്കം ചെയ്യുക എന്നിവ ഉള്‍പ്പടെയുള്ള ആവശ്യങ്ങളാണ് സമര സമിതി ഉന്നയിച്ചിട്ടുള്ളത്. അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കുത്തിയിരുപ്പ് സമരം നടത്തിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കു നേരെ പോലീസിന്റെ ലാത്തിച്ചാര്‍ജ് നടത്തിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലാത്തിച്ചാര്‍ജ് നടത്തിയ പോലീസുകാരെ കുറിച്ചുള്ള വിവരങ്ങള്‍ നല്കിയല് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കൊല്‍ക്കത്ത പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രദേശത്ത് ഗതാഗത തിരക്ക് ഏറെയുള്ള സ്ഥലമായതിനാ
ല്‍ ഡൊറീന ക്രോസിങ്ങില്‍ കുത്തിയിരുപ്പ് സമരം നടത്തുന്നതിന് പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: