കോട്ടയം: മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. സിറോ മലബാര്‍ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെയാണ് കര്‍ദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്.
ഡിസംബര്‍ 8ന് സ്ഥാനാരോഹണം നടക്കും. പുതിയതായി 20 കര്‍ദിനാള്‍മാരെയാണ് വത്തിക്കാന്‍ പ്രഖ്യാപിച്ചത്.നിലവില്‍ വത്തിക്കാനില്‍ മാര്‍പ്പാപ്പയുടെ ഔദ്യോഗിക സംഘത്തില്‍ അംഗമാണ് മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്ട്. ചങ്ങനാശേരി മാമ്മൂട് ലൂര്‍ദ് മാതാ പളളി ഇടവകാംഗമാണ് നിയുക്ത കര്‍ദ്ദിനാള്‍.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസിനും പുറമേയാണ് മറ്റൊരു മലയാളി് കത്തോലിക്കാ സഭയുടെ ഉന്നത പദവിയെത്തുന്നത്. സിറോ മലബാര്‍ സഭയുടെ ചങ്ങനാശേരി അതിരൂപതംഗമായ നിയുക്ത കര്‍ദിനാള്‍ 2006 മുതല്‍ വത്തിക്കാനിലാണ് സേവനം നടത്തുന്നത്.
വത്തിക്കാന്റെ ഔദ്യോഗിക സംഘത്തില്‍ അംഗമായ നിയുക്ത കര്‍ദിനാളാണ് മാര്‍പ്പാപ്പയുടെ വിദേശയാത്രകളടക്കമുളളവ ക്രമീകരിക്കുന്ന ചുമതല വഹിക്കുന്നത്. കനിയുക്ത കര്‍ദിനാളിന്റെ അമ്മയുമായി ഫ്രാന്‍സീസ് മാര്‍പ്പാപ്പ വീഡിയോ കോളില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവരികയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: