തിരുവനന്തപുരം : കോര്പ്പറേഷന് നിയന്ത്രണത്തിലുള്ള പൗണ്ട് കടവ് തമ്പുരാന് മുക്ക് റോഡിലെ ചെളിയില്‍ കാര്‍ പൂര്‍ണമായും പുതഞ്ഞു പോയി. പൗണ്ട് കടവ് സ്വദേശിനി റസിയയുടെ കാറാണ് ചെളിയില്‍ പുതഞ്ഞത്.
കാര്‍ വലിച്ചു കയറ്റാനെത്തിയ റസിയയുടെ ഭര്‍ത്താവിന്റെ കാറും ചെളിയില്‍ താഴ്ന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ക്രെയിന്‍ എത്തിച്ചാണ് രണ്ട് കാറുകളും പുറത്തേക്ക് വലിച്ചുകയറ്റിയത്.
രണ്ട് മണിക്കൂറോളം റസിയയും കുട്ടികളും ചെളിയില്‍ പുത്തഞ്ഞ കാറില്‍ കുടുങ്ങി കിടന്നു. ഏറെ നേരമായിട്ടും കാറെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് ക്രെയിന്‍ എത്തിച്ച് കാര്‍ ഉയര്‍ത്തിയത്.
ഒന്നര വര്‍ഷമായി റോഡ് ഈ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. മഴകൂടി പെയ്തതോടെ ചെളിനിറഞ്ഞതോടെയാണ് കാര്‍ കുടുങ്ങിയത്. ഈ റോഡിലൂടെ കാല്‍നട യാത്രക്കാര്‍ക്ക് പോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണുളളതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: