കിന്നരി പല്ലുകൾ കാട്ടി കുഞ്ഞുങ്ങൾ ചിരിക്കുന്നതും , സംസാരിക്കുന്നതും കാണുന്നത് തന്നെ ആനന്ദമാണ്. സംസാരിക്കാൻ പഠിക്കുന്ന പ്രായത്തിൽ വാക്കുകൾ ഓരോന്നായി പറയുമ്പോൾ ആ കുഞ്ഞിനെ ലാളിക്കാനും നമ്മൾ ആഗ്രഹിക്കും . ഇപ്പോഴിതാ എട്ട് മാസം പ്രായമുള്ള കുഞ്ഞ് അമ്മയ്‌ക്കൊപ്പം ശ്രീകൃഷ്ണ ദാമോദരാഷ്ടകം മന്ത്രം ജപിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത് .
വൈദിക് ഗ്യാൻ എന്ന അക്കൗണ്ടിൽ നിന്നാണ് ദൃശ്യങ്ങൾ ഷെയർ ചെയ്തിരിക്കുന്നത് . കുഞ്ഞ് അമ്മയുടെ അരികിൽ കിടന്ന് ശ്രീകൃഷ്ണ നാമം ചൊല്ലുന്നത് ദൃശ്യങ്ങളിൽ കാണാം. ശ്രീകൃഷ്ണ ദാമോദരാഷ്ടകത്തിലെ അവസാന വാക്ക് കുട്ടി പൂർത്തീകരിക്കുന്നതും പ്രത്യേക രീതിയിലാണ് .വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് കുഞ്ഞിന്റെ മാതാപിതാക്കളെ അഭിനന്ദിച്ച് രംഗത്തെത്തിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: