Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂൽ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല ; ബംഗാളിൽ ബലാത്സംഗ കേസുകൾ വർധിക്കുന്നതിനെ വിമർശിച്ച് ഗവർണർ സി.വി ആനന്ദ ബോസ്

സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജയ്‌നഗർ പ്രദേശത്ത് 10 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ബോസിന്റെ പരാമർശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 02:12 pm IST
in India

കൊൽക്കത്ത : തൃണമൂൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്. കുറ്റക്കാർക്കെതിരെ യഥാസമയം നടപടിയെടുക്കാത്തതാണ് സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ വർധിക്കാൻ കാരണമെന്ന് ബോസ് ആരോപിച്ചു.

സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജയ്‌നഗർ പ്രദേശത്ത് 10 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ബോസിന്റെ പരാമർശം.

യഥാസമയം നടപടിയില്ലാത്തതിനാൽ ബലാത്സംഗ കേസുകൾ സംസ്ഥാനത്ത് വർധിച്ചുവരികയാണ്. ആർജി കർ മെഡിക്കൽ കോളേജിൽ നടന്ന ബലാത്സംഗവും കൊലപാതകവും പശ്ചിമ ബംഗാൾ ഗവൺമെൻ്റ് കാര്യക്ഷമമായി കൈകാര്യം ചെയ്യാത്തത് സംസ്ഥാനത്ത് ആവർത്തിക്കപ്പെടുന്ന മറ്റ് ക്രൂരമായ സംഭവങ്ങൾക്ക് ഒരു കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ഇപ്പോഴത്തെ സർക്കാരിന് കീഴിൽ അക്രമത്തിന് ശമനമില്ലെന്ന് തോന്നുന്നു.

കൂടാതെ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് കുറ്റവാളികൾക്കെതിരെ നിർണായകമായ നടപടി ഇല്ലാത്ത പക്ഷം അത് സംസ്ഥാനത്ത് ബലാത്സംഗവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച ജയ്‌നഗറിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പോലീസ് ഔട്ട്‌പോസ്റ്റ് കത്തിക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. അതേ സമയം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Tags: West BengalgovernorTrinamool CongressKolkataCV Ananda Bose
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

India

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

India

പ്രത്യേക മതത്തെയല്ല, നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റത്തെയാണ് ബിജെപി എതിർക്കുന്നത് ; മമതയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വായടപ്പിച്ച് ഗഡ്കരിയുടെ മറുപടി

India

മാൾഡ അക്രമം ; ജഡ്ജിമാരെ ബന്ദികളാക്കിയ കേസിൽ എഐഎംഐഎം നേതാവ് മൊഫക്രൂൽ ഇസ്ലാം അറസ്റ്റിൽ , പിടിയിലായത് തീവ്ര ഇസ്ലാമിസ്റ്റ്

India

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം,ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.