ഷിംല ; ഹിമാചൽ പ്രദേശിലെ ഷിംല സഞ്ജൗലി മസ്ജിദിലെ മൂന്ന് നിലകൾ പൊളിച്ചു നീക്കാൻ കോടതി ഉത്തരവ് .മസ്ജിദ് നിർമാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കത്തിലാണ് കോടതിയുടെ തീരുമാനം. വിധി പറയുന്നതിനിടെയാണ് പള്ളിയുടെ മൂന്ന് നിലകൾ പൊളിക്കാൻ കോടതി ഉത്തരവിട്ടത്. മൂന്ന്, നാല്, അഞ്ച് നിലകൾ പൊളിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മസ്ജിദ് അനധികൃതമായി നിർമിച്ചതുമായി ബന്ധപ്പെട്ട് ഏറെ നാളായി തർക്കം നിലനിന്നിരുന്നെങ്കിലും ഇപ്പോൾ കോടതി വിധി പ്രസ്താവിച്ച് എല്ലാ വിവാദങ്ങൾക്കും പൂർണ വിരാമമിട്ടിരിക്കുകയാണ്. മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപേക്ഷയിലാണ് കോടതിയുടെ തീരുമാനം.
അടുത്ത രണ്ട് മാസത്തിനുള്ളിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദിന്റെ മൂന്ന് നിലകൾ പൊളിക്കണമെന്നാണ് കോടതി വിധി . കൂടാതെ, ഈ പ്രവർത്തനത്തിനുള്ള എല്ലാ ചെലവുകളും മസ്ജിദ് കമ്മിറ്റി വഹിക്കണം. പള്ളിയുടെ മൂന്ന് നിലകൾ പൊളിക്കുന്നത് മസ്ജിദ് മേധാവിയുടെ മേൽനോട്ടത്തിൽ നടത്താനാണ് കോടതി ഉത്തരവിട്ടത്. 2009 ലാണ് സഞ്ജൗലി മസ്ജിദിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2010 ആയപ്പോഴേക്കും പള്ളിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: