തിരുവനന്തപുരം: ആഗോള മാരിടൈം വിപണിയില്‍ ആഗോളതലത്തില്‍ മുന്‍ നിര കമ്പനിയായ ‘ഏരീസ്’ പ്രൊജക്ട് മാനേജര്‍മാരെ ക്ഷണിക്കുന്നു. 40 പേരുടെ ഒഴിവിലേക്കുള്ള അടിസ്ഥാന യോഗ്യത ബിരുദമാണ് . എന്നാല്‍ അധികയോഗ്യതയായി പരിഗണിക്കുന്ന വിഷയങ്ങളാണ് ശ്രദ്ധനേടുന്നത്. ക്രിക്കറ്റ് കളിക്കുന്നവര്‍ക്കും കോളേജിയില്‍ യൂണിയന് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും മുന്‍ഗണ നല്‍കുമെന്നാണ് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കമ്പനിയുടെ പത്രക്കുറിപ്പില്‍ പറയുന്നത്.
ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍, കോളേജ് യൂണ്ിയന് ചെയര്‍ പേഴ്സണ്‍, ആര്‍ട്സ് ക്്ളബ്ബ് സെക്രട്ടറി, മാഗസിന് എഡിറ്റര്‍, കോളേജ് ഇവന്റ് കേര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് അധികയോധ്യതയായി കണക്കാക്കും.
ഇതെക്കുറിച്ച് ‘ഏരീസ്’ ഉടമ മലയാളിയായ ഡോ. സോഹന്‍ റോയി പറയുന്നത് ”വ്യവസായം വിജയിക്കാന്‍ വേണ്ട 25 ഗൂണങ്ങളെങ്കിലും ക്രിക്കറ്റിലുമുണ്ട്. സൂക്ഷ്മത, സമയനിഷ്ഠ, തീരുമാനം എടുക്കുന്നതിലെ വേഗത, മികവ് അളക്കല്‍, ഡേറ്റാ വിലയിരുത്തല്‍…തുടങ്ങി പലതും ക്രിക്കറ്റിലും വ്യവസായത്തിലും വിജയത്തിന് പ്രധാനമാണ്. ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഒരാളെ കമ്പനിയില്‍ ജോലിക്കെടുത്താല്‍ ഏതെങ്കിലും വിഭാഗത്തിന്റെ തലവനാക്കുന്നതില്‍ അധികം ആലോചിക്കേണ്ടി വരില്ല. മറ്റുള്ളവരെക്കാള്‍ നല്ല ഫലം അവര്‍ നല്‍കും എന്നാണ് അനുഭവം”.
29 രാജ്യങ്ങളിലായി 73 സ്ഥാപനങ്ങളുള്ള ‘ഏരീസ്’ ഏറ്റവും മികച്ച എച്ച്ആര്‍ സംവിധാനമുളള കമ്പനിയാണ് . കമ്പനിയുടെ അന്‍പത് ശതമാനം ഓഹരികള്‍ ജീവനക്കാര്‍ക്കായാണ് മാറ്റിവച്ചിരിക്കുന്നത്. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പ്രതിമാസ പെന്ഷന്, ജീവിത പങ്കാളിയ്ക്ക് ശമ്പളം, പെന്‍ഷനോടുകൂടി നേരത്തെ തന്നെ വിരമിക്കാനുള്ള സൗകര്യം, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസച്ചെലവുകള്‍, അകാലത്തില്‍ മരണപ്പെട്ടാല്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന്റെ സംരക്ഷണം, സ്കോളര്‍ഷിപ്പുകള്‍ നല്‍കുക, സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്ന ജീവനക്കാര്‍ക്ക് പ്രത്യേക പ്രോത്സാഹനം , വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍. ജീവനക്കാര്‍ക്ക് മാനസികാരോഗ്യത്തിനും ശാരീരിക ക്ഷേമത്തിനും അവസരം ഒരുക്കുന്ന ‘ഹാപ്പിനസ് ഡിവിഷന്’ എന്ന ആഭ്യന്തര വിഭാഗത്തിന് തന്നെ രൂപം നല്കിയ ആദ്യത്തെ മറൈന്‍ കമ്പനിയാണ് ഏരീസ് ഗ്രൂപ്പ്. ആര്‍ത്തവ അവധി, രണ്ട് വര്‍ഷത്തെ ശിശു സംരക്ഷണ അവധി, ഭവനരഹിതര്‍ക്ക് വീട്, സ്ത്രീധന വിരുദ്ധ നയം, ജാതി വ്യവസ്ഥ വിരുദ്ധനയം തുടങ്ങിയ പദ്ധതികളും ‘ഏരീസ്’ ഗ്രൂപ്പ് നടപ്പാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: