ജയ്പൂര്‍: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത VSHORADS മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. രാജസ്ഥാനിലെ ജയ്സാല്‍മീറിലെ പൊഖ്റാനിലാണ് നാലാം തലമുറ മിസൈല്‍ പരീക്ഷിച്ചത്. ഡിആര്‍ഡിഒയാണ് വളരെ ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റത്തിന്റെ മൂന്ന് പരീക്ഷണങ്ങള്‍ നടത്തിയത്.
പരീക്ഷണം വിജയകരമായതിന് പിന്നാലെ ഡിആര്‍ഡിഒയെയും ഇന്ത്യന്‍ സൈന്യത്തിനെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദനം അറിയിച്ച് പോസ്റ്റ് പങ്കുവച്ചു. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിര്‍മിച്ച പുതിയ മിസൈല്‍ വ്യോമ ഭീഷണികള്‍ക്കെതിരെ സായുധ സേനയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: