ന്യൂദല്‍ഹി: വിവാദ ഇസ്ലാം മതപ്രഭാഷകനും പിടികിട്ടാപ്പുള്ളിയും കൊടും ഭീകരനുമായ സക്കീര്‍ നായിക്കിന്റെ ‘എക്സ്’ അക്കൗണ്ട് ഭാരതം വിലക്കി. ഇയാളെ പാകിസ്ഥാന് ക്ഷണിച്ചാദരിച്ച് മതപ്രഭാഷണങ്ങള്ക്കെത്തിച്ചതിനെ ഭാരതം അപലപിച്ചു. പിന്നാലെയാണ് ഭാരതത്തിന്റെ കടുത്ത നടപടി.
ഒരു പിടികിട്ടാപ്പുള്ളിക്ക് പാകിസ്ഥാനില്‍ ഊഷ്മള സ്വീകരണം ലഭിച്ചതില്‍ അതിശയമില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇതു നിരാശാജനകവും അപലപനീയവുമാണ്. ഒരു മാസത്തെ സന്ദര്‍ശനത്തിനു ചൊവ്വാഴ്ചയാണ് സക്കീര്‍ പാകിസ്ഥാനിലെത്തിയത്. ഇയാള്‍ പ്രധാനമന്ത്രി ഷഹബാസ് ഷെറീഫ്, ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: