ലഖ്‌നൗ: ഇറാനി കപ്പ് ക്രിക്കറ്റില്‍ മുംബൈ മുത്തം. കിരീടത്തിനായുള്ള മുംബൈ-റെസ്റ്റ് ഓഫ് ഇന്ത്യ പോരാട്ടം ഇന്നലെ സമനിലയില്‍ കലാശിച്ചു. സമനിലയെ തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയ മുംബൈ ജേതാക്കളാകുകയായിരുന്നു. 27 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ടീം ജേതാക്കളായത്.
സ്‌കോര്‍: മുംബൈ- 537, 329/8; റെസ്റ്റ് ഓഫ് ഇന്ത്യ- 416
ഒന്നാം ഇന്നിങ്‌സില്‍ മുംബൈ 121 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഇരട്ട സെഞ്ചുറി പ്രകടനവുമായി ടീമിനെ 537 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ച സര്‍ഫറാസ് ഖാന്‍ കളിയിലെ താരമായി. 25 ബൗണ്ടറിയും നാല് സിക്‌സറും സഹിതം 286 പന്തുകളില്‍ 222 റണ്‍സാണ് സര്‍ഫറാസ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്. അര്‍ദ്ധസെഞ്ചുറി പ്രകടനവുമായി നായകന്‍ അജിങ്ക്യ രഹാനെ(97), ശ്രേയസ് അയ്യര്‍(57), തനുഷ് കൊട്ടിയാന്‍(64) എന്നിവര്‍ മികച്ച പിന്തുണ നല്‍കിയിരുന്നു.
ഇതിനെതിരെ റെസ്റ്റ് ഓഫ് ഇന്ത്യ നല്ല വെല്ലുവിളിയാണുയര്‍ത്തിയത്. 191 റണ്‍സുമായി ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ നടത്തിയ അത്യുഗ്രന്‍ പോരാട്ടത്തിന് കൂട്ടുനില്‍ക്കാന്‍ ധ്രുവ് ജുറെല്‍(93) മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫലം മുംബൈയെക്കാള്‍ 121 റണ്‍സ് പിന്നില്‍ റെസ്റ്റ് ഓഫ് ഇന്ത്യ വീണു.
രണ്ടാം ഇന്നിങ്‌സില്‍ മുംബൈയ്‌ക്ക് വേണ്ടി മികവ് കാട്ടിയത് തനുഷ് കോട്ടിയന്‍ ആണ്. സെഞ്ചുറി നേട്ടവുമായി കോട്ടിയന്‍(114) പുറത്താകാതെ നിന്നു. മോഹിത് അവാസ്തിയും(51*) ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: