കൊച്ചി: ബിഎസ്എന്‍എലിന്റെ 25-ാമത് വാര്‍ഷികത്തോടനുബന്ധിച്ചു എറണാകുളം ബിസിനസ് ഏരിയയുടെ നേതൃത്തില്‍ റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന സെവന്‍സ് ഫുട്ബോള്‍ മത്സരത്തില്‍ ഈവൈ ക്ലബ്ബിനെ പരാജയപ്പെടുത്തി ടൂറിസം പ്രൊഫഷണല്‍ ക്ലബ്ബ് ജേതാക്കളായി. എറണാകുളം പ്രസ് ക്ലബ്ബ്, ബിഎസ്എന്‍എല്‍ ടീമുകളും മത്സരത്തില്‍ പങ്കെടുത്തു.
മുന്‍ ദേശീയ ഫുട്ബോള്‍ ടീമംഗവും കോച്ചും ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ റഫറിയുമായ ബെന്റല ഡികോത്ത മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജിഎം വി. സുരേന്ദ്രന് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ ഫ്രാന്‍സിസ് ജേക്കബ്, എന്‍. കെ. സുകുമാരന്‍ എന്നിവര്‍ മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: