വാഷിംഗ്ടണ്‍: അല്‍ജസീറ എന്ന മാധ്യമസ്ഥാപനം യുഎസ് വിരുദ്ധ, ഇസ്രയേല്‍ വിരുദ്ധ മാധ്യമമായാണ് അറിയപ്പെടുന്നത്. അമേരിക്കയുടെ സിഎന്‍എന്‍, ബ്രിട്ടന്റെ ബിബിസി എന്നിവയ്ക്കെതിരെ ഇസ്ലാമിക രാജ്യങ്ങളുടെ യഥാര്‍ത്ഥ ചിത്രം ജനങ്ങളിലേക്കെത്തിക്കാന്‍ ഉദ്ദേശിച്ച് ആരംഭിച്ച ഇസ്ലാമിക അനുകൂല ടിവി ചാനലായാണ് അല്‍ ജസീറ അറിയപ്പെടുന്നത്.
പക്ഷെ അതില്‍ ജോലി ചെയ്യുന്ന ഒരു മാധ്യമപ്രവര്ത്തകന് ഇസ്രയേല്‍ ചാരനായിരുന്നു എന്ന് വെളിപ്പെട്ടിരിക്കുകയാണ്. ലെയിത് ജാര് എന്ന പേരുള്ള പ്രമുഖ വീഡിയോ ജേണലിസ്റ്റാണ് ഇസ്രയേല്‍ ചാരനാണെന്ന് തെളിഞ്ഞിരിക്കുന്നത്. ഇയാള്‍ പേരെടുത്ത് പറഞ്ഞ എല്ലാ ഹമാസ് നേതാക്കളും ഹെസ്ബുള്ള നേതാക്കളും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഇയാളെക്കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമായതോടെ പലസ്തീന് സുരക്ഷാ സേന തന്നെ ലെയിത് ജാറിനെ അറസ്റ്റ് ചെയ്തു. ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് വരെ ശക്തമായ റിപ്പോര്‍ട്ടുകള്‍ നിര്‍മ്മിച്ച ആളാണ് മാധ്യമപ്രവര്‍ത്തകനായ ലെയിത് ജാര്.
അല്‍ ജസീറയിലെ മാധ്യമപ്രവര്‍ത്തകരെല്ലാം ഈ വാര്‍ത്ത കേട്ട് ഷോക്കിലാണ്.ലെയിത് ജാര് ഒരു ഇസ്രയേലി ചാരനായിരുന്നുവെന്ന് ഒരിയ്ക്കല്‍ പോലും സംശയിച്ചിരുന്നില്ലെന്നും അല്‍ ജസീറയിലെ ജീവനക്കാര്‍ പറയുന്നു.
ഇറാന്റെ രഹസ്യാന്വേഷണ ഏജന്‍സിയുടെ മേധാവി തന്നെ ഇസ്രയേല്‍ ചാരന്
ഇസ്രയേലിലെ ചാരന്മാരെ കണ്ടെത്താനും ഇസ്രയേല്‍ സംവിധാനത്തിന്റെ രഹസ്യങ്ങള്‍ കണ്ടെത്താനും ഇറാന് രൂപീകരിച്ച രഹസ്യാന്വേഷണ ഏജന്‍സി തന്നെ നോക്കുകുത്തിയാണെന്ന് തിരിച്ചറിഞ്ഞത് ഈയിടെയാണ്. ഇറാന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മേധാവി തന്നെ ഇസ്രയേല്‍ ചാരനായിരുന്നൂ എന്ന് ഹെസ്ബുള്ള നേതാവ് ഹസന് നസറുള്ള കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാഫ് വെളിപ്പെടുത്തിയത്. അത്രയ്ക്ക് ശക്തവും ആഴത്തിലുമാണ് ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് ഇറാന്, പലസ്തീന്, ലെബനന് എന്നിവിടങ്ങളില്‍ നുഴഞ്ഞുകയറിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: