തിരുവനന്തപുരം: ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 83 വയസുളള വയോധികനില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ സൂപ്രണ്ടായിരുന്ന ഷിബു കെ എമ്മിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്.
മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ നഫീസത്ത് ബീവിയുടെ മകളുടെ ഭര്‍ത്താവില്‍ നിന്നാണ് കോഴ വാങ്ങിയത്.നിലവില്‍ ആറ്റിപ്ര സോണല്‍ ഓഫീസിലെ ചാര്‍ജ് ഓഫീസറാണ് ഷിബു. നഗരസഭാ ഡെപ്യൂട്ടി കോര്പ്പറേഷന് സെക്രട്ടറി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.
തിരുവനന്തപുരം കോര്പ്പറേഷന് ആസ്ഥാന ഓഫീസിലെ എഞ്ചിനീയറിംഗ് വിഭാഗം സൂപ്രണ്ടായിരുന്ന ഷിബു കെ.എമ്മിനെതിരെ വഴുതക്കാട് സ്വദേശി എം.സൈനുദ്ദീനാണ് പരാതി നല്‍കിയത്. സൈനുദ്ദീന്റെ ഭാര്യയും മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ നഫീസത്ത് ബീവിയുടെ മകളുമായ ഡോ.ആരിഫ സൈനുദ്ദീന്റെ പേരിലുള്ള കെട്ടിടത്തിന്റെ ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ഷിബു കൈക്കൂലി വാങ്ങിയത്.
കൈക്കൂലി നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ല. മാസങ്ങള്‍ക്ക് ശേഷം കോര്പ്പറേഷന് അദാലത്തില്‍ അപേക്ഷ നല്‍കിയപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്..ഈ സാഹചര്യത്തിലാണ് മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും സെപ്തംബര്‍ 30ന് പരാതി നല്‍കിയത്. അന്വേഷണത്തില്‍ അപേക്ഷകരുമായി ഷിബു നിരന്തരം ബന്ധപ്പെടാറുണ്ടെന്ന് വിവരം ലഭിച്ചു. ബന്ധമില്ലാത്ത ഫയലുകളും ചോദിച്ച് വാങ്ങാറുണ്ടെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കൈക്കൂലി വാങ്ങിയെന്ന ആരോപണം ഷിബു കെ.എം. നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: