തിരുവനന്തപുരം: പ്രശസ്‌ത വാർത്താ അവതാരകൻ എം രാമചന്ദ്രൻ(89) അന്തരിച്ചു. ദീർഘകാലം ആകാശവാണിയിലെ വാർത്താ അവതാരകനായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. ടെലിവിഷനും ഇൻ്റർനെറ്റും വരുന്നതിനു മുമ്പ് റേഡിയോയിലെ സൂപ്പർസ്റ്റാർ ആയിരുന്നു രാമചന്ദ്രൻ.
‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കൾക്ക് അദ്ദേഹം സുപരിചിതനായി. വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രൻ ആകാശവാണിയിൽ എത്തുന്നത്. ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ പ്രശസ്‌തനായി. റേഡിയോ വാർത്താ അവതരണത്തിൽ പുത്തൻ രീതികൾ സൃഷ്ടിച്ച അവതാരകനായിരുന്നു രാമചന്ദ്രൻ.
80കളിലും 90കളിലും രാമചന്ദ്രന്റെ ശബ്ദം കേൾക്കാൻ മലയാളികൾ കാത്തിരിക്കുമായിരുന്നു. ഞായറാഴ്ചകളിൽ കൗതുക വാർത്തകൾ അവതരിപ്പിച്ചും ശ്രദ്ധേയനായി. ടെലിവിഷൻ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ഗൾഫിലെ ചില എഫ് എം റേഡിയോകളിലും സേവനമനുഷ്ഠിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: