ഗാസ : ഇസ്രായേലും ഇറാനും തമ്മിൽ യുദ്ധമുണ്ടാകുമെന്ന ഭീതിയിലാണ് ലോകം. അതിനിടെ ദക്ഷിണ കൊറിയയിൽ ആണവ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ . ലോകം മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുന്ന സമയത്താണ് കിം ജോങ് ദക്ഷിണ കൊറിയയ്‌ക്കെതിരെ ഈ ഭീഷണി മുഴക്കിയിരിക്കുന്നത്. റഷ്യ-ഉക്രെയ്ൻ മുതൽ ഇസ്രായേൽ-ഹമാസ്, ഇസ്രായേൽ-ഹിസ്ബുല്ല, ഇസ്രായേൽ-ഹൂത്തി, ഇസ്രായേൽ-ഇറാൻ തുടങ്ങി മുഴുവൻ മധ്യേഷ്യയും ഭീകരമായ യുദ്ധത്തിന്റെ പിടിയിലാണ്.
ഇപ്പോൾ ദക്ഷിണ കൊറിയയും ഉത്തരകൊറിയയും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഓരോ ദിവസവും ഇരുരാജ്യങ്ങളും തമ്മിൽ പ്രസ്താവനകളും ഇറക്കുന്നുണ്ട് . എന്നാൽ ഇത്തവണ വിഷയം ആണവ ആക്രമണത്തിൽ എത്തിയിരിക്കുകയാണ്. പ്രകോപനമുണ്ടായാൽ ആണവായുധം ഉപയോഗിച്ച് ദക്ഷിണ കൊറിയയെ എന്നെന്നേക്കുമായി നശിപ്പിക്കുമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഭീഷണിപ്പെടുത്തി.
കിം ആണവായുധം പ്രയോഗിക്കാൻ ശ്രമിച്ചാൽ ആ ഭരണം എന്നെന്നേക്കുമായി അവസാനിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ദക്ഷിണ കൊറിയൻ പ്രസിഡൻ്റിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയായാണ് കിമ്മിന്റെ ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: