തിരുമല : തിരുപ്പതി വെങ്കിടേശ്വര സ്വാമിയ്‌ക്ക് പട്ടുവസ്ത്രങ്ങൾ സമർപ്പിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു . സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചാണ് അദ്ദേഹം പട്ടുവസ്ത്രങ്ങളുമായി തിരുമലയിലെത്തിയത് . ശ്രീവരി ശലകത്തല ബ്രഹ്മോത്സവത്തിന്റെ ഭാഗമായാണ് ഈ ചടങ്ങ് .
ബേഡി ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ നിന്ന് മംഗളവാദ്യ ഘോഷയാത്ര ശ്രീവരി ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ ടിടിഡി ഈവോ ജെ. ശ്യാമള റാവു, അഡീഷണൽ ഇഒ സി.എച്ച്.വെങ്കയ്യ ചൗധരി എന്നിവർ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. തുടർന്ന് കൊടിമരം വണങ്ങി തിരുപ്പതി പെരുമാളിനെ ദർശിച്ചു. വകുലമാതാ, വെങ്കിടേശ്വരസ്വാമി, ഭാഷ്യകർള സന്നിധി, യോഗ നരസിംഹസ്വാമി എന്നിവിടങ്ങളിലും അവർ ദർശനം നടത്തി പിന്നീട് രംഗനായകുല മണ്ഡപത്തിൽ വേദപണ്ഡിതർ വേദമന്ത്രങ്ങൾ ഉരുവിട്ട് സംഘത്തെ അനുഗ്രഹിച്ചു , തീർഥപ്രസാദങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: