കാബൂള്‍: അഫ്ഗാന്‍ വ്യാപാരികള്‍ക്ക് തടസങ്ങള്‍ സൃഷ്ടിക്കുന്ന പാക് നടപടിക്കെതിരെ ആഞ്ഞടിച്ച് താലിബാന്റെ വിദേശകാര്യ രാഷ്‌ട്രീയ ഉപമന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി.
വാണിജ്യത്തിന് തടസം സൃഷ്ടിച്ചാല്‍ മറുപടിയായി മധ്യ ഏഷ്യയിലേക്കുള്ള പാകിസ്ഥാന്റെ പ്രവേശന കവാടം അടയ്‌ക്കുമെന്ന് അഫ്ഗാന്‍ മന്ത്രി മുന്നറിയിപ്പ് നല്‍കി. പഴങ്ങളുടെയും പച്ചക്കറികളുടെയും വിളവെടുപ്പ് കാലത്താണ് അഫ്ഗാന്‍ വ്യാപാരികള്‍ക്ക് പാകിസ്ഥാന്‍ തടസങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യമായാണ് പാകിസ്ഥാന്റെ മധ്യേഷ്യയിലേക്കുള്ള കവാടം അടയ്‌ക്കുമെന്ന് കാബൂള്‍ ഭീഷണിപ്പെടുത്തുന്നത്. പാക്കിസ്ഥാന്‍ കസ്റ്റംസ് താരിഫ് വര്‍ധിപ്പിച്ചതും വ്യാപാര കരാറുകള്‍ പാലിക്കാത്തതും കാരണം ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ രാജ്യത്തേക്കുള്ള അഫ്സ്ഥാന്റെ കയറ്റുമതിയില്‍ 10 ശതമാനം ഇടിവുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.
ഉണക്കപഴങ്ങളും ബദാം, പിസ്ത, വാല്‍നട്ട്, എന്നിവയും ഏറെയും ഉത്പാദിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനാണ്. ഇവയെല്ലാം തൊട്ടടുത്തുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ വിപണികളിലാണ് വിറ്റഴിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്റെ നിയന്ത്രണങ്ങള്‍ മൂലം തുറമുഖം വഴിയും കരമാര്‍ഗവുമുള്ള വ്യാപാരം തടസപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: