വാര്‍സോ: പുതിയ പരിശീലകനെ തേടി ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നിസ് താരം ഇഗ സ്വിയാറ്റെക്. കഴിഞ്ഞ മൂന്ന് സീസണുകളിലായി പരിശീലിപ്പിച്ചുവന്ന ടോമസ് വിക്ടോറോവ്സ്കിയെ ഒഴിവാക്കുകയാണെന്ന് പ്രഖ്യാപിച്ചു.
2021 മുതലാണ് ടോമസ് വിക്ടോറോവ്സ്കി ഇഗയുടെ പരിശീലകനാകുന്നത്. തൊട്ടടുത്ത വര്‍ഷം, 2022ല്‍ രണ്ട് ഗ്രാന്‍ഡ് സ്ലാം ടെന്നിസുകളിലും നാല് ഡബ്ല്യുടിഎ ടൈറ്റിലുകളും സ്വന്തമാക്കി. കൂടാതെ തോല്‍വി അറിയാത്ത 37 മത്സരങ്ങളും പൂര്‍ത്തിയാക്കി. ഇരുവരും ഒരുമിച്ച സമയത്തെ ഏറ്റവും മികച്ച സീസണ് ആയിരുന്നു അത്. 43കാരനായ ടോമസ് വിക്ടോറോവ്സ്കിയുടെ കാലത്താണ് ഇഗ ലോക ഒന്നാം നമ്പര്‍ താരമായി ഉയര്‍ന്നത്. ഇതുവരെ 123 ആഴ്ച്ചകളില്‍ ഒന്നാം റാങ്കില്‍ തുടര്‍ന്നു. ലോക ഒന്നാം നമ്പര്‍ താരമാകുന്ന ആദ്യ പോളണ്ട് താരം കൂടിയാണ് ഇഗ സ്വിയാറ്റെക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: