കോട്ടയം : എല്ലാം ഉപഭോക്താക്കളെയും അറിയിക്കാതെ വൈദ്യുതി ബോര്‍ഡ് പാലാ ഇലക്ട്രിക്കല്‍ ഡിവിഷന് ഉപഭോക്തൃ സംഗമം നടത്തി. എന്നാല്‍ സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാപക പ്രചാരണം വഴി ഉപഭോക്താക്കള്‍ കേട്ടറിഞ്ഞെത്തിയതോടെ ഉദ്യോഗസ്ഥര്‍ പെട്ടു. കുറഞ്ഞ പക്ഷം ഫോണെടുക്കാനെങ്കിലും തയ്യാറാകണമെന്ന വിമര്‍ശനം പങ്കെടുത്തവര്‍ ഉയര്‍ത്തി. രണ്ടുമാസം കൂടുമ്പോള്‍ ഉപഭോക്തൃയോഗം വിളിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മാണി സി കാപ്പന് എംഎല്‍എ നിര്‍ദ്ദേശിച്ചു, എല്ലാം ഓഫീസുകളിലും ഫോണ്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ ഉണ്ടാകണമെന്നും പരാതി രേഖപ്പെടുത്തണമെന്നും ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ സൗഹൃദാന്തരീക്ഷം ഉണ്ടാകണമെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചു.
ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ തുക വൈദ്യുതി ചാര്‍ജ് ഈടാക്കുന്ന കെ എസ് ഇ ബി വൈദ്യുതി ഉപഭോക്തൃ സംഗമം ജനങ്ങളില്‍ നിന്നും മൂടി വയ്ക്കാന്‍ ശ്രമിച്ചതാണ് വിവാദമായത്. മെച്ചപ്പെട്ട സേവനം സമയബന്ധിതമായി നല്‍കുക, ഉപഭോക്തൃബന്ധം ഊഷമളവും വിശ്വസ്തവും ആക്കുക എന്നീ ലക്ഷ്യത്തോടെ വൈദ്യുതി ബോര്‍ഡ് മാനേജിങ് ഡയറക്ടറുടെ നിര്ദേശനാനുസരണമാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ഇക്കാര്യം വലിയ പങ്ക് ഉപഭോക്താക്കളില്‍ എത്തിക്കാന്‍ ബോര്‍ഡ് ശ്രമിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: