ഇടുക്കി: പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീലാലിനെ സസ്പന്‍ഡ് ചെയ്തു.തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി.
ഇടുക്കി മെഡിക്കല്‍ കോളേജിലെ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെയാണ് തട്ടിപ്പ് നടത്തിയത്. 2019-20 കാലയളവിലായിരുന്നു തട്ടിപ്പ്.
ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപയോളം പലരില്‍ നിന്നും കൈപ്പറ്റിയെന്നാണ് പരാതി ഉയര്‍ന്നത്. ഇതില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശ്രീലാലിനെതിരെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: